• HOME
  • »
  • NEWS
  • »
  • kerala
  • »
  • Panakkad Thangal| പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്; ഹൈദരലി ശിഹാബ് തങ്ങളുടെ പിൻഗാമി

Panakkad Thangal| പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്; ഹൈദരലി ശിഹാബ് തങ്ങളുടെ പിൻഗാമി

സാദിഖലി ശിഹാബ് തങ്ങൾ പാർട്ടിയുടെ ദേശീയ രാഷ്ട്രിയ കാര്യ ഉപദേശക സമിതി അധ്യക്ഷൻ കൂടിയാകും

  • Share this:
    മലപ്പുറം: മുസ്ലീം ലീഗ് (Muslim League)സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ (Sadiqali Shihab Thangal) തിരഞ്ഞെടുത്തു. മുസ്‌ലിം ലീഗിന്റെ പ്രത്യേക ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹൈദരലി ശിഹാബ് തങ്ങളുടെ (Hyderali Shihab Thangal)പിൻഗാമിയായാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ഹൈദരലി തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങൾ.

    സാദിഖലി ശിഹാബ് തങ്ങൾ പാർട്ടിയുടെ ദേശീയ രാഷ്ട്രിയ കാര്യ ഉപദേശക സമിതി അധ്യക്ഷൻ കൂടിയാകും. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണു സാദിഖലി ശിഹാബ് തങ്ങൾ.

    മുൻഗാമികൾ തീർത്ത സുതാര്യമായ പാത മുൻപിൽ ഉണ്ടെന്നും ആ പാതയിലൂടെ പാർട്ടിയെ നയിക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. കൂടെയുള്ള എല്ലാവരും തുറന്നു സംസാരിക്കുന്നവരാണ് എന്നതാണ് ആത്മവിശ്വാസം നൽകുന്നത്. താൻ ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ തിരുത്താൻ നിരവധി നേതാക്കളുണ്ടായിരുന്നു. അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

    അധികാര പദവിയിലെത്തുന്നവൻ എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നവനാണ്. ആ ഉത്തമ ബോധ്യമുണ്ട്. ഇത് പുതിയ കാലഘട്ടമാണ്. ലീഗും പുതിയ കാലഘട്ടത്തെ യാണ് അഭിമുഖീകരിക്കുന്നത്. പുതിയ തലമുറ, പുതിയ സമൂഹം ഇതോടൊപ്പം ലീഗിന്റെ പാരമ്പര്യവും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

    അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്ഥാന പ്രസിഡന്റ്​), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ്​ തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങൾ, ഖദീജ ബീ കുഞ്ഞിബീവി എന്നിവരാണ് സഹോദരങ്ങൾ

    കഴിഞ്ഞ ദിവസം അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ഖബറടക്കിയത്. പാണക്കാട് ജുമാ അത്ത് മസ്ജിദ് ഖബർസ്ഥാനിലാണ് തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നത്.

    Also Read-പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ: പൊന്നാനിയിലെ വിദ്യാർത്ഥി, ശംസുൽ ഉലമയുടെ ശിഷ്യൻ

    ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഖബറടക്കം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ നിയന്ത്രിക്കാനാകാത്ത ജനത്തിരക്ക് കാരണം ഖബറടക്കം നേരത്തേയാക്കുകയായിരുന്നുവെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

    Also Read-പാണക്കാട് ഹൈദരലി തങ്ങള്‍; സൗമ്യത ബലഹീനതയല്ലെന്ന് തെളിയിച്ച നേതാവ്

    മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ സുധാകരൻ , എ വിജയരാഘവൻ തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിലെ എല്ലാ പ്രമുഖ നേതാക്കളും മലപ്പുറത്ത് എത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യോപചാരം അർപ്പിച്ചു.

    2009 ൽ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ്​ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് മുസ്ലിം ലീഗ്​ സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്​. പാണക്കാട്​ തങ്ങൾ കുടുംബം മുസ്ലിം ലീ​ഗിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുക എന്ന കീഴ്​വഴക്കമനുസരിച്ചായിരുന്നു ഇത്.
    Published by:Naseeba TC
    First published: