• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | വോട്ട് ചെയ്യാൻ ഒരു മണിക്കൂറോളം കാത്തിരുന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Assembly Election 2021 | വോട്ട് ചെയ്യാൻ ഒരു മണിക്കൂറോളം കാത്തിരുന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ബൂത്ത് നമ്പർ 95-ൽ ആയിരുന്നു സാദിഖലിയുടെ വോട്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ 97 , പികെ കുഞ്ഞാലിക്കുട്ടി 97 എ ബൂത്തിലും വോട്ട് രേഖപ്പെടുത്തി

സാദിഖ് അലി തങ്ങൾ വോട്ടു ചെയ്യാനായി കാത്തിരിക്കുന്നു.

സാദിഖ് അലി തങ്ങൾ വോട്ടു ചെയ്യാനായി കാത്തിരിക്കുന്നു.

  • Share this:
    മലപ്പുറം: വോട്ട് രേഖപ്പെടുത്താൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കാത്തിരുന്നത് ഒരു മണിക്കൂറോളം സമയം. വോട്ടിംഗ് മെഷീനിലെ തകരാറാണ് സാദിഖലി ശിഹാബ് തങ്ങളെ വെട്ടിലാക്കിയത്.  പാണക്കാട് സി കെ എം എം എ എൽപി സ്കൂളിൽ ആയിരുന്നു പാണക്കാട് കുടുംബത്തിൻ്റെ വോട്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുനവ്വറലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർക്ക് ഒപ്പം ആണ് സാദിഖലി ശിഹാബ് തങ്ങൾ രേഖപ്പെടുത്താൻ എത്തിയത്.

    ബൂത്ത് നമ്പർ 95-ൽ ആയിരുന്നു സാദിഖലിയുടെ വോട്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ 97 , പികെ കുഞ്ഞാലിക്കുട്ടി 97 എ ബൂത്തിലും വോട്ട് രേഖപ്പെടുത്തി . 95 ാം ബൂത്തിൽ മോക്ക് പോളിനിടെ തന്നെ മെഷീൻ തകരാറു കാണിച്ചിരുന്നു. വിദഗ്ധരെത്തി ആണ് മെഷീൻ തകരാർ പരിഹരിച്ചത് . ഏഴുമണിയോടെ ഇവിടെ ബൂത്തിലെ ആദ്യ വോട്ടർ ആയി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വോട്ടു ചെയ്യാനെത്തി.

    Also Read കന്നി വോട്ട് രേഖപ്പെടുത്തി തിരുവനന്തപുരം മേയർ

    ചൂണ്ടു വിരലിൽ മഷി തേച്ച് സാദിഖലി ശിഹാബ് തങ്ങൾ വോട്ട് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും മെഷീൻ വീണ്ടും തകരാറു കാണിച്ചു. വിരലിൽ മഷി തേച്ചതിനാൽ പോളിംഗ് ബൂത്തിൽ നിന്ന് പുറത്തു പോകാനും സാദിഖലി തങ്ങൾക്ക് കഴിഞ്ഞില്ല.പിന്നീട് ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു തകരാർ പരിഹരിക്കാൻ. എട്ടേകാലോടെ ആണ് സാദിഖലി ശിഹാബ് തങ്ങൾ വോട്ടു ചെയ്തത്. യന്ത്രത്തകരാർ മൂലം ഒരുമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ട തോടെ രാവിലെ വോട്ട് ചെയ്യാൻ വന്നവർ പലരും മടങ്ങിയിരുന്നു.

    Also Read 'നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാലുപിടിക്കുന്നു; യുഡിഎഫ് ഐതിഹാസികമായ വിജയം നേടും': രമേശ് ചെന്നിത്തല

    ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. തന്നെ ആക്രമിക്കാൻ ശ്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ധർമജൻ ആരോപിച്ചു. ബാലുശേരി ശിവപുരം 187, 188 ബൂത്തിലാണ് ധർമജനെ തടഞ്ഞത്. ബൂത്തില്‍ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തന്റെ നേര്‍ക്ക് കൈയ്യോങ്ങുകയും അടിക്കാന്‍ വരികയും ചെയ്തെന്നും ധർമജൻ ആരോപിക്കുന്നു.

    സ്ഥാനാര്‍ഥി എന്ന നിലയില്‍ ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയ്യില്‍ ഉണ്ടായിരുന്നെന്നും ധര്‍മജന്‍ പറഞ്ഞു. എന്നാല്‍ ഏതാനും പേര്‍ തടയുകയായിരുന്നു. അത്തരത്തില്‍ തടയാനുള്ള അധികാരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇല്ല. ഉദ്യോഗസ്ഥര്‍ക്കേ ഉള്ളൂ. അദ്ദേഹം പറഞ്ഞു.

    Also Read '‌ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം, സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം': ജി.സുകുമാരൻ നായർ

    താൻ ജനവിധി തേടുന്ന മഞ്ചേശ്വരം കോന്നി മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രണ്ടിടത്തും ജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ട്. കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
    Published by:Aneesh Anirudhan
    First published: