• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് പഞ്ചായത്തംഗത്തിന് തെരുവുനായയുടെ കടിയേറ്റു

കൊല്ലത്ത് പഞ്ചായത്തംഗത്തിന് തെരുവുനായയുടെ കടിയേറ്റു

പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഉമ്മന്നൂര്‍ ജംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്

  • Last Updated :
  • Share this:
    കൊല്ലം: കൊട്ടാരക്കരയില്‍ പഞ്ചായത്തംഗത്തിന് നേരെ തെരുവു നായ ആക്രമണം. ഉമ്മന്നൂര്‍ പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് തെരുവുനായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റ ശ്രീജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഉമ്മന്നൂര്‍ ജംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ശ്രീജിത്തിന് സാരമായി പരുക്കേറ്റു. അതേസമയം സംസ്ഥാനത്ത് തെരലുനായ ആക്രമണം രൂക്ഷമാവുകയാണ്. കോഴിക്കോട് മൂന്നു കുട്ടികളടക്കം നാലു പേരെ തെരുവു നായ കടിച്ചു.

    Also Read-കോഴിക്കോട് രണ്ടു കുട്ടികളടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

    കണ്ണൂരില്‍ ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ എ. ദാമോദരനെ തെരുവുനായ ആക്രമിച്ചു. അട്ടപ്പാടി സ്വര്‍ണപ്പെരുവൂരിലെ മൂന്നര വയസുകാരന്‍ ആകാശിന് മുഖത്ത് കടിയേറ്റു.

    Also Read-കടയിൽ പോയിവന്ന പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു; കൈയിലും തുടയിലും കടിയേറ്റു

    ഇതിനിടെ അതിനിടെ, കൊല്ലം ശാസ്താംകോട്ടയില്‍ കഴിഞ്ഞ ദിവസം സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു. വളര്‍ത്തു മൃഗങ്ങളെയും മറ്റ്‌തെരുവുനായ്ക്കളെയും ഈ നായ കടിച്ചുവെന്ന സംശയമുണ്ട്. തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു വര്‍ഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ഊര്‍ജിതമാക്കാനാണ് നീക്കം.
    Published by:Jayesh Krishnan
    First published: