നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫ്ലെക്സിൽ ചിത്രം വെക്കാൻ സമ്മതം ചോദിച്ചില്ല; സ്വന്തം ചിത്രം വലിച്ചുകീറി പഞ്ചായത്ത് അംഗം

  ഫ്ലെക്സിൽ ചിത്രം വെക്കാൻ സമ്മതം ചോദിച്ചില്ല; സ്വന്തം ചിത്രം വലിച്ചുകീറി പഞ്ചായത്ത് അംഗം

  വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡുകളിൽ നിന്നുമാണ് ചിത്രം വെട്ടിയെടുത്തത്.

  • Share this:
   തിരുവനന്തപുരം: പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്ലെക്സിൽ നിന്നും സ്വന്തം ചിത്രം വലിച്ചുകീറി പഞ്ചായത്ത് അംഗം വെള്ളനാട് ശശി. സമ്മതം ചോദിക്കാതെ പരിപാടിയുടെ നോട്ടിസിൽ പേര് വച്ചതും ഫ്ലെക്സിൽ ചിത്രം വെച്ചതുമാണ് ശശിയെ പ്രകോപിപ്പിച്ചത്.

   ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡുകളിൽ നിന്നുമാണ് ചിത്രം വെട്ടിയെടുത്തത്. വാർഷിക പരിപാടിയിലും ശശി പങ്കെടുത്തില്ല.

   നേരത്തെ, കിടങ്ങുമ്മൽ ആരോഗ്യ സബ് സെന്ററിന്റെ ഉദ്‌ഘാടനം ആദ്യം നടത്തിയെന്ന് കാണിച്ച് ശശി സ്ഥാപിച്ച ശിലാഫലകം പഞ്ചായത്ത് എടുത്ത് മാറ്റിയിരുന്നു. എന്നാൽ പഞ്ചായത്ത് സ്ഥാപിച്ച ശിലാഫലകം ശശി തകർക്കുകയും ഇത് കേസാവുകയും ചെയ്തതോടെ ശശി റിമാൻഡിൽ ആവുകയും ചെയ്തിരുന്നു.

   Also read-ശിലാഫലകത്തിൽ പേരു ചേർക്കാത്തതിന് ജില്ലാ പഞ്ചായത്ത് മെമ്പർ ശിലാഫലകം ചുറ്റിക കൊണ്ട് തകര്‍ത്തു

   അതേസമയം, ശശിയുടെ പാർട്ടിയായ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെയും കോൺഗ്രസ് മേൽഘടകത്തിന്റെയും കൂടി അനുവാദത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു.

   Liquor Exchequer | കേരളത്തിലെ മദ്യപാനികൾ അഞ്ച് വർഷത്തിനിടെ നികുതിയായി നല്‍കിയത് 46,546 കോടി

   കേരളത്തിന്‍റെ ഖജനാവിലേക്ക് (State Exchequer) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ നികുതിയിനത്തിൽ (Tax) മദ്യം കഴിക്കുന്ന മലയാളികൾ നൽകിയത് 46,546.13 കോടി രൂപ. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള അഞ്ച് വർഷക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റുമായ എംകെ ഹരിദാസ് നല്‍കിയ അപേക്ഷയിൽ ടാക്‌സ് കമ്മിഷണറേറ്റ് (Tax Commissionerate) നല്‍കിയ മറുപടിയാണ് കണക്കുകളിൽ ഉള്ളത്.

   അ‍ഞ്ച് വര്‍ഷത്തെ കണക്ക് പ്രകാരം മദ്യപാനികൾ സർക്കാരിന് പ്രതിമാസം 766 കോടി രൂപയാണ് നൽകുന്നത്. അതായത് ഒരു ദിവസം ഏകദേശം 25.53 കോടി രൂപ മദ്യത്തിൽ നിന്നും മാത്രമായി സർക്കാരിന് ലഭിക്കുന്നു.

   Also read- K Rail | LDF ഭരിക്കുന്ന പഞ്ചായത്തിൽ കെ-റെയിലിനെതിരായ പ്രമേയം പാസായി; കോൺഗ്രസ് പ്രമേയത്തെ അനുകൂലിച്ച് ബിജെപിയും

   2018-19, 2019-20 കാലത്താണ് മദ്യവിൽപ്പനയിലൂടെ സർക്കാരിന് കൂടുതൽ നികുതി ലഭിച്ചത്. 2018-19ല്‍ 9,915.54 കോടിയും 2019-20ൽ 10,332.39 കോടിയുമാണ് സർക്കാരിന് ലഭിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള അഞ്ച് വർഷക്കാലത്ത് മദ്യനികുതിയിനത്തില്‍ ലഭിച്ചത് 30,770.58 കോടിയായിരുന്നു.

   മദ്യവിൽപ്പനയിൽ നിന്നും ബെവ്‌കോ ഉണ്ടാക്കുന്ന ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. 2016-17ൽ 85.93 കോടി രൂപയും 2017-18ൽ 100.54 കോടി രൂപയും ബെവ്‌കോ ലാഭമുണ്ടാക്കിയെന്നാണ് രേഖയിൽ പറയുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ല എന്നാണ് ടാക്സ് കമ്മീഷണറേറ്റ് നൽകിയ വിശദീകരണം.

   Also read- Kochi water metro | കൊച്ചി നഗരത്തിനു പുതുവത്സര സമ്മാനമായി വാട്ടര്‍ മെട്രോ; ആദ്യ പവേർഡ് ഇലക്ട്രിക് ബോട്ട് വെള്ളിയാഴ്ച കൈമാറും
   Published by:Naveen
   First published:
   )}