കൊല്ലം: രേഖകൾ ഫയലിൽ ഉണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ. കടയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി പി എസ് രാജമോഹനൻ നായർക്കാണ് പിഴ ചുമത്തിയത്. ഇടുക്കി ആലക്കോട് പഞ്ചായത്തിൽ ആയിരുന്നപ്പോഴാണ് കുറ്റം ചെയ്തത്.
ഇ.ആർ.സജീവ് എന്നയാളുടെ വിവരാവകാശ അപേക്ഷക്ക് കൃത്യമായ വിവരം നല്‍കാതിരുന്നതിനാണ് 10,000 രുപ പിഴ ഒടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ.ഹക്കിം ഉത്തരവായത്. പിഴ തുക ജനുവരി 30 നകം ഒടുക്കി എന്ന് ഉറപ്പു വരുത്താൻ കൊല്ലം ജില്ലയിലെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോടും നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.