നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Lost and found | മാലിന്യക്കൂമ്പാരത്തില്‍ താലിമാല; തിരഞ്ഞ് തപ്പിയെടുത്ത് ശുചീകരണ തൊഴിലാളികൾ

  Lost and found | മാലിന്യക്കൂമ്പാരത്തില്‍ താലിമാല; തിരഞ്ഞ് തപ്പിയെടുത്ത് ശുചീകരണ തൊഴിലാളികൾ

  പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോഴാണ് ആ കവറിലേക്ക് ബിജിയുടെ മാലയും പെട്ടത്

  • Share this:
   തൃശ്ശൂര്‍: മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങിയ വീട്ടമ്മയുടെ താലിമാല കണ്ടെത്തി തിരിച്ചുകൊടുത്ത് ശുചീകരണ തൊഴിലാളികള്‍. അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ലാന്റിലെ തൊഴിലാളികളാണ് മൂന്നര പവന്റെ താലിമാല തിരഞ്ഞ് പിടിച്ച് തിരിച്ചുനല്‍കി മാതൃകയായത്.

   പുറനാട്ടുകര സ്വദേശി ബിജി രാജേഷിന്റെ താലി മാലയാണ് മാലിന്യകവറിലേക്ക് വീണു പോയത്. പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോഴാണ് ആ കവറിലേക്ക് ബിജിയുടെ മാലയും പെട്ടത്.

   താലിമാല കാണാഞ്ഞതിനെ തുടര്‍ന്ന് മാലിന്യക്കവറിലേക്ക് വീണു പോയതായിരിക്കാമെന്ന് സംശയം തോന്നിയ ബിജി പുറാനാട്ടുകര 12ാം വാര്‍ഡിലെ മാലിന്യ പ്ലാന്റിലെത്തി തന്റെ മാല മാലിന്യത്തില്‍ പെട്ടതായി തൊഴിലാളികളോട് പറഞ്ഞു. തുടര്‍ന്ന് കവറുകള്‍ വേര്‍തിരിച്ച് തൊഴിലാളികള്‍ മാലയ്ക്കായി തിരയുകയും അത് കണ്ടെത്തി ബിജിക്ക് കൈമാറുകയായിരുന്നു.

   ആദ്യം തിരഞ്ഞപ്പോള്‍ മാല ലഭിക്കാത്തതിനാല്‍ വളരെ സൂക്ഷമമായി തൊഴിലാളികള്‍ വീണ്ടും തിരയുകയായിരുന്നു. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷം മാല കണ്ടെത്തിയത്.

   ബിജിക്ക് വാര്‍ഡ് മെമ്പര്‍ എബി ബിജീഷിന്റെ സാന്നിധ്യത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികള്‍ പിന്നീട് മാല കൈമാറി.

   Also Read - മരിച്ചെന്ന് ഉറപ്പിച്ചു; ചിതയ്ക്ക് തീ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്നു; ഞെട്ടി കുടുംബാംഗങ്ങള്‍

   മാർഗം കളി മുതൽ ഫ്യൂഷൻ ഡാൻസ് വരെ; പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി മെട്രോ

   കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ കലാവിരുന്നുമായി കൊച്ചി മെട്രോ ഒരുങ്ങി. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട്  അഞ്ച് വരെ  തുടരും.മാര്‍ഗം കളി, കരോക്കെ സോംഗ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ക്രിസ്മസ് കരോൾ ഗാനം തുടങ്ങിയ പരിപാടികളാണ് ആലുവയില്‍ ഉണ്ടാകുക.

   വൈകിട്ട് 5 മണി മുതല്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷക ക്ലാര്‍ക്കുമാരുടെ കലാസാംസ്‌കാരിക സംഘടനയായ 'കലാവേദി ' യുടെ ആഭിമുഖ്യത്തില്‍ എണാകുളം സൗത്ത് ജോസ് ജംഗ്ഷനിലുള്ള ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ സാംസ്‌കാരിക സമ്മേളനവും ഗാനമേള, സംഘഗാനം, കവിത, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, നാടന്‍ പാട്ടുകള്‍ എന്നിവയും നടത്തുന്നു.കലാവേദി കണ്‍വീനര്‍ കെ.ഒ ഷാന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നിയുക്ത പ്രസിഡന്റ് അഡ്വ. രാജേഷ് വിജയന്‍ ഉദ്ഘാടനം ചെയ്യും. ചലചിത്ര-നാടക പിന്നണി ഗായിക തെന്നല്‍  കലാപരിപാടികള്‍  ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് 7 വരെ മാക്‌മെലോസ് ബാന്‍ഡിന്റെ സംഗീത പരിപാടി.

   കമ്പനിപ്പടി, അമ്പാട്ടുകാവ്  സ്റ്റേഷനുകളില്‍ രാവിലെ 9 മുതല്‍ മതല്‍ 12 വരെ കരോക്കെ സോംഗ് ഉണ്ടാകും. മുട്ടം സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഫ്യൂഷന്‍ ഓപ്പന. കുസാറ്റ് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഗ്രൂപ്പ് സോംഗ്,  കാരള്‍ സോഗ് തുടങ്ങിയവ ഉണ്ടാകും. കളമശേരി സ്റ്റേഷനില്‍  കരോക്കെ സോംഗ്, ഡാന്‍സ്, ഗ്രൂപ്പ് സോംഗ്, ടാബ്ലോയ്ഡ് തുടങ്ങിയവ രാവിലെ 10 മുതല്‍.
   Published by:Karthika M
   First published: