• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാട്ടാനയുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിനും മകനും ദാരുണാന്ത്യം; സംഭവം ഗൂഡല്ലൂർ നീലഗിരിയിൽ

കാട്ടാനയുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിനും മകനും ദാരുണാന്ത്യം; സംഭവം ഗൂഡല്ലൂർ നീലഗിരിയിൽ

കഴിഞ്ഞ ദിവസം സന്ധ്യയോടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്

goodallur

goodallur

  • Last Updated :
  • Share this:
    കേരള തമിഴ്നാട് അതിർത്തിയിൽ ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. തമിഴ് നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ് (55), മകന്‍ പ്രശാന്ത്(20) എന്നിവരാണ് മരിച്ചത്.

    കഴിഞ്ഞ ദിവസം സന്ധ്യയോടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്. നിലവിളി കേട്ടെത്തിയെ പരിസരവാസികള്‍ ദാരുണ രംഗമാണ് കണ്ടത്. ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബാംഗമാണ് ഡി.എം.കെ പ്രാദേശിക നേതാവും ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളിയുമായ ആനന്ദ്‌രാജ്.

    Also Read  Viral Video| ശ​ര​ത് പ​വാ​റി​ന്‍റെ പി​റ​ന്നാ​ള്‍ ആഘോഷത്തിനിടെ കൂട്ടത്തല്ല്; പ്രവർത്തകർ തമ്മിൽ തല്ലിയത് കേക്കിന് വേണ്ടി

    സംഭവസ്ഥലത്തു രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലാ കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമേ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. ചേരമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആനപ്പള്ളം.

    കഴിഞ്ഞദിവസം ചേരങ്കോടിനു സമീപം വയോധികന്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ വ്യാപക കാട്ടാന ശല്യം തുടർച്ചയായ സാഹചര്യത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്. വനം, പോലീസ് ഉദ്യേഗസ്ഥ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
    Published by:user_49
    First published: