News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 3, 2020, 5:39 PM IST
arun-koodaranji panchayath
കോഴിക്കോട്: ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തംഗം രാജി വെച്ചതോടെ എല്‍ഡിഎഫിന് ഭരണം പ്രതിസന്ധിയില്‍. സിപിഎം അംഗമായ കെ എസ് അരുണ്‍കുമാര്‍ കൂടരഞ്ഞിയാണ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
ഭരണസമിതിയില്‍ വായ്മൂടിക്കെട്ടി എത്തിയാണ് പാര്‍ട്ടിയോടും ഭരണസമിതിയോടുമുള്ള പ്രതിഷേധം അരുണ്‍ അറിയിച്ചത്. പഞ്ചായത്തിലെ മറ്റൊരു എൽ ഡി എഫ് അംഗം ജാതീയമായി അധിക്ഷേപിച്ചെന്ന് പഞ്ചായത്ത് അംഗമായ കെ എസ് അരുണ്‍ കുമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. മുന്നണി നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കെ എസ് അരുണ്‍കുമാര്‍ പറഞ്ഞു.
എല്‍ഡിഎഫ് പിന്തുണയുള്ള കോണ്‍ഗ്രസ് വിമതയായ സോളി ജോസഫാണ് പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റിനെ കൂടാതെ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങള്‍ വീതമാണ് ഉള്ളത്. അരുണ്‍ രാജിവച്ചതോടെ എന്‍ഡിഎഫ് അംഗ സംഖ്യ അഞ്ചായി. എന്നാല്‍ പഞ്ചായത്ത് അധികൃതരും സിപിഎം നേതൃത്വവും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അരുണിന്റ രാജി പിന്‍വലിച്ച് ഭരണം നിലനിര്‍ത്താന്‍ എല്‍ ഡിഎഫ് നീക്കം തുടങ്ങിയിട്ടുണ്ട്. ജാതീയമായി ആക്ഷേപിച്ച അംഗത്തിനെതിരെ നടപടിയെടുക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് അരുണ്‍കുമാര്‍ സി പി എം നേതൃത്വത്തെ അറിയിച്ചു.
First published:
February 3, 2020, 5:39 PM IST