• HOME
  • »
  • NEWS
  • »
  • kerala
  • »
  • പന്തളത്ത് ബിജെപിയിൽ പട; പാർട്ടി കൗൺസിലറെ നഗരസഭാധ്യക്ഷ തെറിവിളിച്ചു; വീഡിയോ വൈറൽ

പന്തളത്ത് ബിജെപിയിൽ പട; പാർട്ടി കൗൺസിലറെ നഗരസഭാധ്യക്ഷ തെറിവിളിച്ചു; വീഡിയോ വൈറൽ

ചെയർപേഴ്സൺ സുശീല സന്തോഷും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് കെ.വി പ്രഭയും തമ്മിലായിരുന്നു വഴക്ക്.

Screengrab

Screengrab

  • Last Updated :
  • Share this:
    പന്തളത്ത് ബിജെപിയിൽ പാളയത്തിൽ പട. പന്തളത്തെ ബിജെപി നഗരസഭാ അധ്യക്ഷ ബിജെപി കൗൺസിലറെ തെറിവിളിക്കുന്ന വീഡിയോ വൈറലാണ്. നഗരസഭയ്ക്കുള്ളിലായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള വാഗ്വാദം. ചെയർപേഴ്സൺ സുശീല സന്തോഷും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് കെ.വി പ്രഭയും തമ്മിലായിരുന്നു വഴക്ക്.

    ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പന്തളം നഗരസഭ ഹാളില്‍ വെച്ചായിരുന്നു അസഭ്യവർഷം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ജില്ലാ സെക്രട്ടറിയുമായ കെ വി പ്രഭയ്ക്ക് നേരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് നഗരസഭാ അധ്യക്ഷ സുശീല സന്തോഷിന്റെ അസഭ്യവര്‍ഷം.

    Also Read- MSF സമ്മേളനത്തിൽ നാടകീയ സംഭവങ്ങള്‍; കെ എം ഷാജിയുടെ പ്രസംഗം ഒഴിവാക്കാന്‍ നീക്കം

    ചെയര്‍പേഴ്‌സനെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു അസഭ്യം.

    നടൻ ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു

    നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി (Annamma Chandy) അന്തരിച്ചു. 88 വയസായിരുന്നു. പരേതനായ വേളയില്‍ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.

    ലാലു അലക്സ്, ലൈല, റോയ്, പരേതയായ ലൗലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം) എന്നിവരാണ് മരുമക്കള്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.
    Published by:Naseeba TC
    First published: