പാലക്കാട്: പന്തളം കൊട്ടാരം വലിയ തമ്പുരാൻ അഡ്വ. തിരുവോണം നാൾ രാജ രാജ വർമ്മ (98) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പാലക്കാട് മണ്ണാർക്കാട്ട് വെച്ചാണ് അന്ത്യം.
കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തിൽ പൂയം തിരുനാൾ മംഗല തമ്പുരാട്ടിയുടെ മകനായി 1924 നവംബർ 4-ാം തീയതിയാണ് ജനനം. ഇദ്ദേഹത്തിന്റെ സഹോദരൻ പന്തളം കൊട്ടാരത്തിലെ മുൻ വലിയ തമ്പുരാൻ ജൂൺ 22 നായിരുന്നു അന്തരിച്ചത്.
സിആർ കാവാലം ചാലയിൽ കുടുംബാംഗം ശ്രീമതി ഗൗരി വർമ്മയാണ് ഭാര്യ. മക്കൾ രവീന്ദ്രനാഥ് രാജവർമ്മ , രാജലക്ഷ്മി നന്ദഗോപാൽ, സുരേന്ദ്രനാഥ് രാജവർമ്മ , അംബിക രവീന്ദ്രൻ. മരുമക്കൾ: ഗിരിജ രവീന്ദ്രനാഥ്, നന്ദഗോപാൽ, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രൻ രാമചന്ദ്രൻ.
Also Read-
സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ അന്തരിച്ചുസംസ്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് 2 മണിക്ക് പാമ്പാടി തിരുവില്വാമല ഐവർമഠത്തിൽ നടക്കും. നിര്യാണത്തെ തുടർന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രം ജുലൈ 8 വരെ അടച്ചിടും. ജുലൈ 9 ന് ശുദ്ധി ക്രീയകൾക്ക് ശേഷം തുറക്കും.
ജൂൺ 22 നാണ് പന്തളം കൊട്ടാരത്തിലെ വലിയ തുമ്പാരൻ രേവതി തിരുനാൾ പി രാമവർമ്മ രാജയുടെ നിര്യാണം. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വെച്ചായിരുന്നു അന്ത്യം. നൂറ്റിമൂന്ന് വയസ്സായിരുന്നു.19 വർഷം പന്തളം വലിയ തമ്പുരാനായി ചുമതല വഹിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.