തിരുവനന്തപുരം: ജോസഫ് സി മാത്യുവിനെ ഒഴിവാക്കി സിൽവർ ലൈൻ സംവാദത്തിനുള്ള (Panel debate on SilverLine)അന്തിമ പാനലായി. വിഷയ വിദഗ്ധൻ അല്ലാത്തതിനാലാണ് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.
എതിർ ശബ്ദങ്ങൾ കേൾക്കാനും എതിർവാദങ്ങൾക്ക് മറുപടി പറയാനുമാണ് കെ റെയിൽ കോർപ്പറേഷൻ സെമിനാർ നടത്തുന്നത്. ചർച്ചയിൽ പങ്കെടുക്കാൻ ഔദ്യോഗികമായി സമീപിച്ചിരുന്നെന്നും രാഷ്ട്രീയ കാരണങ്ങളാണ് ഒഴിവാക്കലിന് പിന്നിലെന്നും ജോസഫ് സി മാത്യു പ്രതികരിച്ചു.
നാഷണല്‍ അക്കാദമി ഒഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്ന് വിരമിച്ച സീനിയര്‍ പ്രൊഫസര്‍ മോഹന്‍ എ മേനോനാണ് സെമിനാറിന്റെ മോഡറേറ്റര്‍. ഇന്ത്യന്‍ റെില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, ആർ.വി.ജി.മേനോൻ, പരിസ്ഥിതി ഗവേഷകന് ശ്രീധര്‍ രാധാകൃഷ്ണന് എന്നിവർ പദ്ധതിക്ക് എതിരായി സംസാരിക്കും.
Also Read-
സർക്കാർ എന്തിനാണ് ഭയക്കുന്നത്? ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിനു പിന്നിൽ രാഷ്ട്രീയ കളികൾ: വിഡി സതീശൻ
റെയിൽവേ ബോഡ് റിട്ട. എൻജിനിയർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവർ സിൽവർ ലെയിനു വേണ്ടി വാദിക്കും. 28 ന് തിരുവനന്തപുരത്താണ് സെമിനാർ.
Also Read-
വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്കി കേരള സര്‍വകലാശാല
സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയക്കളികളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യുവിനെ കെ റെയില്‍ കോര്‍പ്പറേഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവാക്കിയത് ദുരൂഹമാണ്. ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയില്‍ എം.ഡിയുടെ സ്ഥാനമെന്നും വിഡി സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.