ഇന്റർഫേസ് /വാർത്ത /Kerala / പാനൂർ മൻസൂർ കൊലക്കേസ്: കൊലപാതകത്തിന് മുമ്പ് പ്രതികൾ ഒരുമിച്ച് കൂടിയിരുന്നു; CCTV ദൃശ്യങ്ങൾ പുറത്ത്

പാനൂർ മൻസൂർ കൊലക്കേസ്: കൊലപാതകത്തിന് മുമ്പ് പ്രതികൾ ഒരുമിച്ച് കൂടിയിരുന്നു; CCTV ദൃശ്യങ്ങൾ പുറത്ത്

കൊലപാതകം നടക്കുന്നതിന് അൽപസമയം മുമ്പുള്ള ദൃശ്യങ്ങളാണിത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് തൊട്ടുമുമ്പിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

കൊലപാതകം നടക്കുന്നതിന് അൽപസമയം മുമ്പുള്ള ദൃശ്യങ്ങളാണിത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് തൊട്ടുമുമ്പിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

കൊലപാതകം നടക്കുന്നതിന് അൽപസമയം മുമ്പുള്ള ദൃശ്യങ്ങളാണിത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് തൊട്ടുമുമ്പിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

  • Share this:

കണ്ണൂർ: പാനൂരിലെ മൻസൂർ വധക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവർ കൊലപാതകത്തിന് മുമ്പ് ഒരുമിച്ചു കൂടിയെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വെച്ചാണ് പ്രതികൾ ഒരുമിച്ച് കൂടിയത്. ഇവിടേക്ക് ശ്രീരാഗ് അടക്കമുള്ള പ്രതികൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൊലപാതകം നടക്കുന്നതിന് അൽപസമയം മുമ്പുള്ള ദൃശ്യങ്ങളാണിത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് തൊട്ടുമുമ്പിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഈ ദൃശ്യങ്ങളിലുളള ആരെയും പ്രതി ചേര്‍ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് മന്‍സൂറിന്‍റെ കുടുംബം ആരോപിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് അതിലുള്ളവരെ കസ്റ്റഡിയിലെടുത്താൽ കൂടുതൽ വ്യക്തത വരുമെന്നും കുടുംബം പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് പാനൂർ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിന് നേരെ ആക്രമണം നടന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സിപിഎം പ്രവർത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കേസിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് ചുമത്തുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം കെ സുധാകരൻ ചോദിച്ചത്. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തില്‍ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരൻ പറഞ്ഞിരുന്നു.

ഏറെ വിവാദം ഉയര്‍ത്തിയ കേസിന്‍റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിന് ആണ്  അന്വേഷണത്തിന്‍റെ നേതൃത്വചുമതല. കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജി ജി.സ്പര്‍ജന്‍കുമാറിന് ആണ്  ഏകോപന ചുമതല. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമനാണ് അന്വേഷണച്ചുമതല.

First published:

Tags: Attack, Cctv, Cpm, Kannur, Kerala, Kerala Assembly Elections 2021, Mansoor Murder, Murder, Youth league