• HOME
 • »
 • NEWS
 • »
 • kerala
 • »
 • പാനൂർ മൻസൂർ വധക്കേസ്: പ്രതികൾ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തു

പാനൂർ മൻസൂർ വധക്കേസ്: പ്രതികൾ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തു

കസ്റ്റഡിയിലുള്ള പ്രതികളുമായി ക്രൈംബ്രാഞ്ച് സംഘം ഇന്നും തെളിവെടുപ്പ് നടത്തി.

മൻസൂർ

മൻസൂർ

 • Last Updated :
 • Share this:
  കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ചു എന്ന് സംശയിക്കുന്ന മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. 5 മൊബൈൽ ഫോണുകൾ ആണ് ഫോറൻസിക് പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചത്. മൊബൈൽ ഫോണിൻറെ പരിശോധനാഫലം പുറത്തുവരുമ്പോൾ ഗൂഢാലോചനയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻറെ കണക്കുകൂട്ടൽ.

  കസ്റ്റഡിയിലുള്ള പ്രതികളുമായി ക്രൈംബ്രാഞ്ച് സംഘം ഇന്നും തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് സംഘം തയ്യാറെടുത്ത സ്ഥലത്ത് പ്രതികളെ കൊണ്ടു പോയാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

  ഏഴ് പ്രതികളെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡയിൽ വിട്ടു നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മൻസൂറിന്റെ അയൽവാസിയുമായ ഷിനോസിന് കൊവിഡ് പോസീറ്റീവ് ആയതിനാൽ ചികിത്സയിലാണ്.

  സിപിഎം പ്രവർത്തകരായ പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയിൽ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കിൽ പിടികയിൽ കായത്തിൽ പറമ്പത്ത് കെ പി സുഹൈൽ (32), പുല്ലൂക്കരയിലെ മുല്ലയിൽ അശ്വന്ത് (27), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് വിപിൻ (28), പുല്ലൂക്കര മുക്കിൽ പിടികയിലെ ബാലന്റെ മകൻ ഇ കെ ബിജേഷ് (37) എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

  You may also like:ബീച്ചിൽ തടഞ്ഞ് വെച്ച് പണം തട്ടി എന്ന പരാതി; മറുപടിയുമായി ജൈസൽ താനൂർ

  ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് പാനൂർ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സിപിഎം പ്രവർത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

  കേസിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് ചുമത്തുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം കെ സുധാകരൻ ചോദിച്ചത്. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തില്‍ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരൻ പറഞ്ഞിരുന്നു.

  മന്‍സൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന റിപ്പോർട്ട് എത്തുന്നത്.
  Published by:Naseeba TC
  First published: