കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകൻ പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രശോഭിന്റെ വീട്ടിൽ നിന്നും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
അതിനിടയിൽ കേസിലെ പത്താം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് പിപി ജാബിറിന്റെ വീട്ടിലെ വാഹനങ്ങൾ ഇന്നലെ തീയിട്ടു. വീടിന്റെ പിൻഭാഗം കത്തിനശിച്ചു. ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവയും പൂർണമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മുസ്ലീംലീഗാണെന്ന് സിപിഎം ആരോപിച്ചു.
You may also like:പാനൂർ മൻസൂർ വധക്കേസ്: പ്രതി പിപി ജാബിറിന്റെ വീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു
ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് വോട്ടെടുപ്പ് ദിവസം രാത്രിയാണ് പാനൂർ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സിപിഎം പ്രവർത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
You may also like:‘ഇതെന്റെ സക്കാത്താണ്’: ആശുപത്രികളിൽ ഓക്സിജ൯ എത്തിക്കാ൯ ചെലവായ 85 ലക്ഷം രൂപ വേണ്ടെന്ന് പ്യാരേ ഖാ൯
ഇതുവരെ എട്ട് പ്രതികളാണ് കേസിൽ പിടിയിലായിട്ടുള്ളത്. സിപിഎം പ്രവർത്തകരായ പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയിൽ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കിൽ പിടികയിൽ കായത്തിൽ പറമ്പത്ത് കെ പി സുഹൈൽ (32), പുല്ലൂക്കരയിലെ മുല്ലയിൽ അശ്വന്ത് (27), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് വിപിൻ (28), പുല്ലൂക്കര മുക്കിൽ പിടികയിലെ ബാലന്റെ മകൻ ഇ കെ ബിജേഷ് (37) എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.
സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.