കോഴിക്കോട്: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍. ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണോ സി.പി.എം മനുഷ്യരാവണമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതെന്ന് ഫേസ്ബുക്കില്‍ മുനവ്വറലി തങ്ങള്‍ ചോദിക്കുന്നു. ഈ അരുംകൊല രാഷ്ട്രീയം മാപ്പര്‍ഹിക്കാത്തതാണ്. കൊലപാതകം ആവര്‍ത്തിക്കില്ലെന്ന് തീരുമാനിക്കാന്‍ സി.പി.എമ്മിന് എന്തുകൊണ്ട് കഴിയുന്നില്ല. ആശയങ്ങളോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവര്‍ ആളുകളെ ഇല്ലാതാക്കുന്ന രാഷ്ട്രീയം സ്വീകരിക്കുകയാണെന്നും മുനവ്വറലി തങ്ങള്‍ വിമർശിക്കുന്നു
ഈ അറുംകൊല രാഷ്ട്രീയം മാപ്പര്‍ഹിക്കാത്തതാണ്. ആശയങ്ങളോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവര്‍ ആളുകളെ ഇല്ലാതാക്കുന്ന രാഷ്ട്രീയം സ്വീകരിക്കുകയാണ്. ഒരാള്‍ മരിക്കുമ്പോള്‍ കൂടെ മരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം കൂടിയാണെന്ന് എന്ത് കൊണ്ടാണ് അക്രമം രാഷ്ട്രീയ മാര്‍ഗമായി കൊണ്ടുനടക്കുന്നവര്‍ മറന്നു പോവുന്നത്. ഇനിയും ഇതാവര്ത്തിക്കില്ല എന്ന് നിലപാടെടുക്കാന്‍ എന്ത് കൊണ്ടാണ് സിപിഎം പോലൊരു കക്ഷിക്ക് കഴിയാതെ പോകുന്നത്. ജീവിക്കാനുള്ള മനുഷ്യരുടെ അവകാശം നിഷേധിച്ചു കൊണ്ടാണോ മനുഷ്യരാവണം എന്ന മുദ്രാവാക്യം പ്രയോഗത്തില്‍ വരുത്തേണ്ടത്..
കേസിലെ രണ്ടാം പ്രതിയുടെ ആത്മഹത്യ ഉള്‍പ്പെടെ ദുരൂഹതകള്‍ വര്‍ധിക്കുമ്പോള്‍ ഉന്നത തല അന്വേഷണം നടക്കണം,മന്‍സൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണം.അതിനായി ജാഗ്രതയോടെ യുഡിഎഫ് നില കൊള്ളും !
അതേസമയം മന്‍സൂറിന്റെ കൊലപാതകത്തിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് അറിയിച്ചത്.
എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ അന്വേഷണം ഏകോപിപ്പിക്കും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമനാണ് അന്വേഷണച്ചുമതല.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.