News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 8, 2021, 11:49 PM IST
മൻസൂർ
കണ്ണൂര്‍: പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമാണെന്നും കൊലനടത്തണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ആക്രമണം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 25 അംഗ സംഘമാണെന്നും ഒന്നു മുതല്‍ 11 പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോംബ് എറിഞ്ഞ ശേഷം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനാലു പേര്‍ക്കും കൊലപാതകലവുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം രക്തം വാര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പാനൂര്‍ മേഖല ഡിവൈഎഫ്‌ഐ ട്രഷറര്‍ സുഹൈല്‍ ഉള്‍പ്പെടെ 12 പ്രതികള്‍ ഒളിവിലാണ്.
Also Read-
കോവിഡ് പ്രോട്ടോക്കോളിൽ കേരളം മാറ്റം വരുത്തിയിട്ടില്ല: ചീഫ് സെക്രട്ടറി
ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് ശ്രമിക്കുന്നതിനോടൊപ്പം തന്നെ പ്രദേശത്തെ സിസിടിവി കാമറകള്‍ നിരീക്ഷിച്ച് മുഴുവന്‍ പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമവും നടത്തുന്നുണ്ട്. അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ്.
അതേസമയം ഇന്നലെ മന്‍സൂറിന്റെ വിലാപ യാത്ര കടന്നുപോകുന്ന സമയത്ത് സിപിഎം ഓഫീസുകള്‍ക്ക് തീയിട്ട സംഭവത്തില്‍ 24 മുസ്ലീം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കൂടാതെ ഇവരുടെ പക്കല്‍ നിന്ന് ഇരുപതിലേറെ വാഹനങ്ങളും പിടിച്ചെടുത്തു. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മര്‍ദനം നേരിടേണ്ടി വന്നെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
Published by:
Jayesh Krishnan
First published:
April 8, 2021, 8:44 PM IST