HOME » NEWS » Kerala » PANTEERANKAVU UAPA CASE PROBE EXTENDED JJ TV VKS

പന്തീരങ്കാവ് യുഎപിഎ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്; വിജിത്തിന്റെ കൂടെ ചോദ്യം ചെയ്ത രണ്ടുപേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും ലഘുലേഖകളും അലന്റ ബാഗിൽ നിന്നാണ് ലഭിച്ചതെന്നും എഫ് ഐ ആറിലുണ്ട്.

News18 Malayalam | news18
Updated: January 22, 2021, 5:21 PM IST
പന്തീരങ്കാവ് യുഎപിഎ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്; വിജിത്തിന്റെ കൂടെ ചോദ്യം ചെയ്ത   രണ്ടുപേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍
താഹയും അലനും
  • News18
  • Last Updated: January 22, 2021, 5:21 PM IST
  • Share this:
കോഴിക്കോട്: പന്തീരങ്കാവ് യു എ പി എ കേസില്‍ വയനാട് സ്വദേശി വിജിത്ത് വിജയന്റെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ പേരിലേക്ക് എൻ ഐ എ അന്വേഷണം വ്യാപിപ്പിച്ചു. വിജിത്തിന്റെ കൂടെ ചോദ്യം ചെയ്ത മറ്റു രണ്ടു പേര്‍ എൻ ഐ എയുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് വയനാട് സ്വദേശികളായ വിജിത്ത് വിജയന്‍, എല്‍ദോ, കണ്ണൂര്‍ സ്വദേശി അഭിലാഷ് പടച്ചേരി എന്നിവരെ എൻ ഐ എ ചോദ്യം ചെയ്തിരുന്നു.

ട്യൂഷന്‍ അധ്യാപകനായി വിജിത്ത് താമസിച്ചിരുന്ന കോഴിക്കോട് ചെറുകുളത്തൂരിലെ വീട്ടിലും അന്ന് എൻ ഐ എ സംഘം പരിശോധന നടത്തിയിരുന്നു. ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് വിജിത്തിനെ വയനാട്ടില്‍ നിന്ന് എൻ ഐ എ അറസ്റ്റ് ചെയ്തത്. അതേസമയം, വിജിത്ത് നിരപരാധിയാണെന്ന് മാതാവ് ചന്ദ്രമതി പറഞ്ഞു.

You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
വിജിത്ത്, സിപിഐ മാവോയിസ്റ്റ് റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കിയെന്നാണ് എൻ ഐ എ വാദം. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ
120 ആളുകളെക്കുറിച്ച് അന്ന് എൻ ഐ എ സംഘം മൂന്നുപേരോടും ചോദിച്ചറിഞ്ഞിരുന്നു. 2019 നവംബർ ഒന്നിനാണ് വിദ്യാർത്ഥികള്‍ ആയിരുന്ന താഹ ഫസല്‍ - അലന്‍ ഷുഹൈബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുമാസത്തെ ജയില്‍വാസത്തിനു ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ ഇരുവരും പുറത്തിറങ്ങിയെങ്കിലും താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുക ആയിരുന്നു. താഹയുടെ ജാമ്യം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് എൻ ഐ എ പന്തീരങ്കാവ് കേസില്‍ കൂടുതല്‍ അറസ്റ്റിന് ഒരുങ്ങുന്നത്.

മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ

സി പി ഐ മാവോയിസ്റ്റ് അര്‍ബന്‍ ചുമതലയുള്ള സി പി ഉസ്മാനുമായുള്ള ബന്ധവും നഗര കേന്ദ്രീകൃത പ്രവര്‍ത്തനവുമാണ് അലനും താഹയ്ക്കുമെതിരെയുള്ള  എൻ ഐ എ കേസ്. വിജിത്തിന്റെ ഇന്നലത്തെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. വിജിത്തിന്റെ കൂടെ ചോദ്യം ചെയ്ത വയനാട് സ്വദേശി എല്‍ദോ, കണ്ണൂര്‍ സ്വദേശി അഭിലാഷ് പടച്ചേരി എന്നിവരെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ഇരുവരുമാണ് ഇപ്പോള്‍ എൻ ഐ എ നിരീക്ഷണത്തിലുള്ളത്.

അലനും താഹയും സി പി ഐ മാവോയിസ്റ്റുകളാണെന്ന് നിലപാടിലായിരുന്നു തുടക്കം മുതലേ പൊലീസ്.  ഇരുവരും മാവോയിസ്റ്റ് പ്രവർത്തകരാണെന്ന് സമ്മതിച്ചതായും എഫ് ഐ ആറിൽ ഉണ്ടായിരുന്നു. 2019 നവംബർ ഒന്നിന് വൈകിട്ട് ആറേമുക്കാലിന് പാറമ്മലിൽ വച്ച് മൂന്ന് യുവാക്കളെ മാവോയിസ്റ്റ് ലഘുലേഖകൾ സഹിതം പിടികൂടിയെന്ന് ആയിരുന്നു കേസ്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും ലഘുലേഖകളും അലന്റ ബാഗിൽ നിന്നാണ് ലഭിച്ചതെന്നും എഫ് ഐ ആറിലുണ്ട്. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇരുവരും സി പി ഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന് സമ്മതിച്ചെന്ന് പറയുമ്പോഴും ഓടി രക്ഷപ്പെട്ട ആളാരാണെന്ന കാര്യത്തിൽ എഫ് ഐ ആറിൽ പറയുന്നില്ല. ഓടി രക്ഷപ്പെട്ട ഉസ്മാനുമായി ഇന്നലെ അറസ്റ്റിലായ വിജിത്തിനും ബന്ധമുണ്ടെന്നാണ് എൻ ഐ എ പറയുന്നത്.
Published by: Joys Joy
First published: January 22, 2021, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories