• HOME
  • »
  • NEWS
  • »
  • kerala
  • »
  • പന്തളം രാജകുടുംബം ചർച്ചയിൽ പങ്കെടുക്കും

പന്തളം രാജകുടുംബം ചർച്ചയിൽ പങ്കെടുക്കും

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബം. യോഗത്തിൽ പന്തളം രാജകുടുംബത്തിന്റെ നിർദേശങ്ങൾ മുന്നോട്ടുവെക്കുമെന്നും അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ തുടരില്ലെന്നും പന്തളം രാജകുടുംബാംഗം പിജി ശശികുമാർ വർമ്മ പറഞ്ഞു. തെറ്റിദ്ധാരണ മാറ്റുന്നതിനാണ് ഭക്തരുടെ വികാരം ദേവസ്വം ബോർഡിനും സർക്കാരിനും മനസ്സിലാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധിക്കെതിരെ സംഘടിപ്പിക്കുന്ന നാമജപയാത്രകൾ തുടരും. ചൊവ്വാഴ്ച പന്തളത്തുനിന്ന് ആയിരം ഇരുചക്രവാഹനങ്ങളിൽ നാമജപയാത്ര നടത്തും.

    ചിലവിനെക്കാള്‍ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളിൽ, നേർപകുതി ശബരിമലയിൽ നിന്ന്: ദേവസ്വം മന്ത്രി

    അതേസമയം ചർച്ചയിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കില്ല. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും വിധി നടപ്പാക്കാനുളള ഒരു നീക്കത്തോടും യോജിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു തീരുമാനം എടുക്കുമെന്നായിരുന്നു ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പ്രതികരണം .

    പന്തളം മുന്‍ രാജ കുടുംബം, താഴ്മണ്‍ തന്ത്രി കുടുംബം, തന്ത്രി സമാജം, സംഘപരിവാര്‍ സംഘടനയായ അയ്യപ്പ സേവാ സമാജം, കോണ്‍ഗ്രസ് നിയന്ത്രിത സംഘടനയായ അയ്യപ്പസേവാ സംഘം, ബ്രാഹ്‌മണ സമുദായ സംഘടനയായ യോഗക്ഷേമ സഭ എന്നിവരെയാണ് ദേവസ്വം ബോർഡ് ചര്‍ച്ചയ്ക്ക് വിളിച്ചത്. അതേസമയം ചര്‍ച്ചയില്‍ നിന്ന് കെ.പി.എം.എസ് അടക്കമുളള സംഘടനകളെ ഒഴിവാക്കിയത് ജാതി വിവേചനമെന്ന് പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി. തുലാമാസ പൂജയ്ക്കായി ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കും. സംഘര്‍ഷം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തുന്നത്.
    First published: