പന്തീരാങ്കാവ് UAPA കേസ്: ത്വാഹ ഫസൽ ജയിൽ മോചിതനായി; സിപിഎമ്മിന്റെ യാതൊരു സഹായവും ലഭിച്ചില്ലെന്ന് പ്രതികരണം
പന്തീരാങ്കാവ് UAPA കേസ്: ത്വാഹ ഫസൽ ജയിൽ മോചിതനായി; സിപിഎമ്മിന്റെ യാതൊരു സഹായവും ലഭിച്ചില്ലെന്ന് പ്രതികരണം
വൈകിട്ട് 6 മണിയോടെയായിരുന്നു മോചനം.
Last Updated :
Share this:
കോഴിക്കോട് (Kozhikode) പന്തീരാങ്കാവ് (pantheerankavu)കേസില്‍ റിമാന്‍ഡിലായ ത്വാഹ ഫസല്‍ (twaha fazal) വിയ്യൂര്‍ ജയിലിൽ (Viyyur) നിന്ന് മോചിതനായി. വൈകിട്ട് 6 മണിയോടെയായിരുന്നു മോചനം. സുപ്രീംകോടതിയാണ് (Supreme Court) ജാമ്യം (Bail) അനുവദിച്ചത്. ജസ്റ്റിസുമാരായ അജയ് റസ്തോഗി, എ എസ് ഓക എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കൂട്ടുപ്രതി അലൻ ഷുഹൈബിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
പന്തീരാങ്കാവ് കേസിൽ 2019 നവംബറിലാണ് ത്വാഹയും അലനും അറസ്റ്റിലാകുന്നത്. മാവോയിസ്റ്റ് ബന്ധം (Maoist Relation) ആരോപിച്ചായിരുന്നു അറസ്റ്റ്. ഇരുവർക്കുമെതിരെ യുഎപിഎ (UAPA) ചുമത്തിയിരുന്നു. പിന്നീട് കേസ് എന്‍ഐഎ (NIA) ഏറ്റെടുക്കുകയും കഴിഞ്ഞ സെപ്തംബറില്‍ ഇരുവര്‍ക്കും എന്‍ഐഎ കോടതി ജാമ്യം നല്‍കുകയും ചെയ്തു. എന്നാൽ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്രാജാണ് താഹയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമെന്ന് അദ്ദേഹം വാദിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് എൻഐഎയ്ക്ക് വേണ്ടി ഹാജരായത്. നിരോധിത സംഘടനയിൽപ്പെട്ട യുവാക്കാൾക്ക് ജാമ്യം നൽകരുതെന്നായിരുന്നു എൻഐഎയുടെ വാദം. അതേസമയം, സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് ജയില്‍ മോചിതനായ ത്വാഹ പറഞ്ഞു.
സർക്കാരിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്നും സിപിഎമ്മിന്റെ യാതൊരു സഹായവും ലഭിച്ചില്ലെന്നും ത്വാഹ പ്രതികരിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴി സുപ്രീംകോടതി ഇന്നലെയാണ് ത്വാഹയ്ക്ക് ജാമ്യം അനുവദിച്ചത്.
പുസ്തകങ്ങൾ, ലഘുലേഖകൾ, പ്ലക്കാർഡുകൾ, ഡയറി കുറിപ്പുകൾ ഇതൊക്കെയാണ് പ്രധാന തെളിവുകളായി നിരത്തിയിരുന്നത്. ഇവരും ഭീകരപ്രവര്‍ത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എൻഐഎ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.