നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഓണവിപണിയെ ലക്ഷ്യമിട്ട് കോവിഡ് പ്രതിസന്ധിയിൽ തകിടംമറിഞ്ഞ പപ്പടം നിർമ്മാണ മേഖല

    ഓണവിപണിയെ ലക്ഷ്യമിട്ട് കോവിഡ് പ്രതിസന്ധിയിൽ തകിടംമറിഞ്ഞ പപ്പടം നിർമ്മാണ മേഖല

    Pappadam manufacturing sector hopes for revival in Onam market | കല്യാണ സദ്യകൾ ഇപ്പോൾ ഏറെയില്ല, ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഘോഷങ്ങളുമില്ല, ഏക പ്രതീക്ഷ വീടുകളിൽ തയ്യാറാക്കുന്ന ഓണ സദ്യയിലാണ്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    പപ്പടമില്ലാത്ത ഓണസദ്യയെ കുറിച്ച് ആലോചിക്കാൻ പോലും മലയാളിക്കാവില്ല. എന്നാൽ കോവിഡ് പൊടിച്ചു കളഞ്ഞതിൽ പപ്പട നിർമാണ മേഖലയിലെ ജീവിതങ്ങളുമുണ്ട്. ആഭ്യന്തര വിപണിയും കയറ്റുമതിയും ഏറക്കുറെ തകർന്ന കാലഘട്ടമാണ് കഴിഞ്ഞു പോയത്.

    ഓണസദ്യ നല്ലോണം ഉണ്ണണമെങ്കിൽ ഒരു പപ്പടമെങ്കിലും വേണമെന്നത് മലയാളിക്ക്  നിർബന്ധമാണ്. കേരളീയ സംസ്ക്കാരത്തോട് ഇഴുകി ചേർന്ന വിഭവമായി മാറിയ പപ്പടത്തെ മഹാമാരിയും തവിടു പൊടിയാക്കി. കല്യാണ സദ്യകൾ ഇപ്പോൾ ഏറെയില്ല. ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഘോഷങ്ങളുമില്ല. ഏക പ്രതീക്ഷ വീടുകളിൽ തയ്യാറാക്കുന്ന ഓണ സദ്യയിലാണ്.



    സദ്യയൊക്കെ എത്ര കുറഞ്ഞാലും ചെറു പപ്പടമെങ്കിലും വാങ്ങും എന്ന പ്രതീക്ഷയർപ്പിക്കുന്ന നിരവധി സംഘങ്ങളുണ്ട്. കൊട്ടാരക്കര പടിഞ്ഞാറ്റിൻ കരയിലെ  പപ്പട നിർമ്മാണ ശാല ഇത്തരമൊരു പ്രതീക്ഷയിലാണ്. പതിനഞ്ചോളം സ്ത്രീകളുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തിക്കുന്നത്.  പലരുടെയും കുടുംബം പുലരുന്നതും ഇവിടെ നിന്നുള്ള വരുമാനം കൊണ്ടാണ്.

    കോവിഡ് പ്രതിസന്ധി ഓണ വിപണിയെ ബാധിച്ചതിനു പുറമെ ഉഴുന്ന് മാവിന്റെ വിലവർധനയും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പപ്പടത്തിന്റെ വരവും പരമ്പരാഗത പപ്പട വിപണയെ പ്രതിസന്ധിയിലാക്കി. ഇത്തവണ 80 ഗ്രാമിന്റെ കവറിൽ 15 എണ്ണം നിറച്ച് 30 രൂപയ്ക്കു വിപണിയിൽ വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
    Published by:meera
    First published:
    )}