• HOME
  • »
  • NEWS
  • »
  • kerala
  • »
  • Price Hike |പപ്പട വില ഇന്നുമുതല്‍ കൂടും; ഉഴുന്നിന്റെയും പപ്പടക്കാരത്തിന്റെയും വില വര്‍ധിച്ചു

Price Hike |പപ്പട വില ഇന്നുമുതല്‍ കൂടും; ഉഴുന്നിന്റെയും പപ്പടക്കാരത്തിന്റെയും വില വര്‍ധിച്ചു

ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വര്‍ധന മൂലമാണ് പപ്പടത്തിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്

  • Last Updated :
  • Share this:
    പപ്പട വില (Papadam price rise) ഇന്നുമുതല്‍ കൂടും. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വര്‍ധന മൂലമാണ് പപ്പടത്തിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ പപ്പട വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് കേരള പപ്പട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

    കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിര്‍മിക്കുന്നതെങ്കിലും മൈദ കൊണ്ട് പപ്പടം നിര്‍മിക്കുന്നത് ഈയിടയായി കണ്ടു വരുന്നുണ്ട്. ഇത്തരം പപ്പടങ്ങള്‍ കുറഞ്ഞ വിലയിലാണ് വിപണിയില്‍ വില്‍പ്പനക്ക് വച്ചിരിക്കുന്നതും. ഇത്തരത്തില്‍ മായം ചേര്‍ത്ത പപ്പടങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പാക്കിങ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിര്‍മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകള്‍ വാങ്ങണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

    ഇന്നു മുതല്‍ പപ്പടത്തിന്റെ വില വര്‍ധിപ്പിക്കുമെന്നു സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

    കേരളത്തിലെ മദ്യപാനികൾ അഞ്ച് വർഷത്തിനിടെ നികുതിയായി നല്‍കിയത് 46,546 കോടി

    കേരളത്തിന്‍റെ ഖജനാവിലേക്ക് (State Exchequer) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ നികുതിയിനത്തിൽ (Tax) മദ്യം കഴിക്കുന്ന മലയാളികൾ നൽകിയത് 46,546.13 കോടി രൂപ. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള അഞ്ച് വർഷക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റുമായ എംകെ ഹരിദാസ് നല്‍കിയ അപേക്ഷയിൽ ടാക്‌സ് കമ്മിഷണറേറ്റ് (Tax Commissionerate) നല്‍കിയ മറുപടിയാണ് കണക്കുകളിൽ ഉള്ളത്.

    അ‍ഞ്ച് വര്‍ഷത്തെ കണക്ക് പ്രകാരം മദ്യപാനികൾ സർക്കാരിന് പ്രതിമാസം 766 കോടി രൂപയാണ് നൽകുന്നത്. അതായത് ഒരു ദിവസം ഏകദേശം 25.53 കോടി രൂപ മദ്യത്തിൽ നിന്നും മാത്രമായി സർക്കാരിന് ലഭിക്കുന്നു.

    2018-19, 2019-20 കാലത്താണ് മദ്യവിൽപ്പനയിലൂടെ സർക്കാരിന് കൂടുതൽ നികുതി ലഭിച്ചത്. 2018-19ല്‍ 9,915.54 കോടിയും 2019-20ൽ 10,332.39 കോടിയുമാണ് സർക്കാരിന് ലഭിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള അഞ്ച് വർഷക്കാലത്ത് മദ്യനികുതിയിനത്തില്‍ ലഭിച്ചത് 30,770.58 കോടിയായിരുന്നു.
    Published by:Karthika M
    First published: