കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചിന് കാര്‍ണിവലില്‍ ഒരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രൂപസാദൃശ്യമുണ്ടെന്ന പരാതിയുമായി ബിജെപി രംഗത്ത്. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ടെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു പറഞ്ഞു. പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മാതൃഭൂമിയോടായിരുന്നു ജില്ലാ പ്രസിഡന്റിന്റെ പ്രതികരണം.
പപ്പാഞ്ഞിയുടെ മുഖത്തിനും വസ്ത്രത്തിനും പ്രധാനമന്ത്രിയുമായി സാമ്യമുണ്ട്. ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിനായി മനപ്പൂര്‍വ്വം ചെയ്തതാണ്. കൊച്ചിന് കാര്‍ണിവലിനെ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. ജില്ലാ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് പപ്പാഞ്ഞിയുടെ രൂപം മാറ്റാന്‍ സംഘാടക സമിതിയുമായി തീരുമാനിച്ചിട്ടുണ്ട്. എറണാകുളം പരേഡ് മൈതാനത്താണ് പാപ്പാഞ്ഞി രൂപത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സ്ഥലത്ത് ഒത്തുചേരുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി പുലര്‍ച്ചെ 12 മണിക്ക് പാപ്പാഞ്ഞിയുടെ രൂപം കത്തിക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.