കണ്ണൂർ: പാലാരിവട്ടം പാലത്തിന് പിന്നാലെ കണ്ണൂർ പാപ്പിനിശേരി റെയിൽവേ മേൽപ്പാല നിർമ്മാണവും വിവാദത്തിലേക്ക്. പാലത്തിന്റെ നിർമ്മാണത്തിൽ പാകപിഴ ഉണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.
കണ്ണൂർ വിജിലൻസ് യൂനിറ്റ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃതത്തിലാണ് പാപ്പിനിശ്ശേരി പാലത്തിൽ പരിശോധന നടത്തിയത്. വിജിലൻസിന്റെയും പൊതുമാരാമത്തിന്റെയും എഞ്ചിനിയറിങ്ങ് വിഭാഗവും കണ്ണൂർ എഞ്ചിനിയറിങ്ങ് കോളേജിൽ നിന്നുള്ള വിദഗ്ധരും പരിശോധനയിൽ പങ്കെടുത്തു. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലെ നിർമ്മാണത്തിലെ അപാകതയെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭ്യമാകു എന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.
പാലരിവട്ടം പാലം നിർമ്മിച്ച ആർ ഡി എസ് പ്രൊജക്റ്റ് സ് തന്നെയാണ് പാപ്പിനിശ്ശേരി പാലവും നിർമ്മിച്ചത്. വി കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിർമ്മാണം ആരംഭിച്ച പാലം 2018 നവംബറിൽ മന്ത്രി ജി സുധാകരൻ ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റിലെ കോൺക്രീറ്റ് സീലിംഗ് അടർന്നു.
You may also like:മുൻ PSC ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണന് യുഡിഎഫ് സർക്കാർ നൽകിയ അധിക ആനുകൂല്യം തിരിച്ചു പിടിക്കുമെന്ന് മന്ത്രിസഭാ യോഗംപാലത്തിൻറെ സ്ലാബുകൾ കൂട്ടിയോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റുകളിലാണ് വിള്ളൽ ഉണ്ടായത്. ജോയിന്റുകളിൽ കമ്പികൾ പുറത്തുവന്ന സ്ഥലം സിമൻറ് ഇട്ട് അടച്ചിരുന്നു. പാലാരിവട്ടം പാലം കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയതോടെയാണ് വിജിലൻസ് പാപ്പിനിശ്ശേരിയിൽ സ്വന്തംനിലയ്ക്ക് വിവരശേഖരണം തുടങ്ങിയത്. കഴിഞ്ഞ മാസമാണ് പരിശോധനക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്.
ലോക ബാങ്കിൻറെ സഹായത്തോടുകൂടി കെഎസ്ടിപി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെ 21 കിലോമീറ്റർ റോഡ് നിർമ്മിച്ചതിന്റെ ഭാഗമായാണ് പാലം പണിതത്. 22 കോടി രൂപ ചിലവഴിച്ചു.
പാപ്പിനിശ്ശേര ക്ക് പുറമേ പഴയങ്ങാടി താവത്തും പാലം നിർമ്മിച്ചിരുന്നു. താവത്തും പാലത്തിൻറെ എക്സ്പാൻഷൻ ജോയിന്റുകളിൽ കേടുപാടുകൾ സംഭവിച്ചു. എന്നാൽ ഇത് താൽക്കാലികമായി അടച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.