സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് വേണ്ടി സമാന്തര ബസ് സർവീസ്; ചീഫ് സെക്രട്ടറിയെ മറികടന്ന് ഗതാഗത സെക്രട്ടറി
സർക്കാർ ജീവനക്കാർക്ക് മാത്രമായി വാടകയ്ക്ക് ബസ് എടുക്കാം. എന്നാൽ അങ്ങനെ വാടകയ്ക്ക് എടുക്കുന്ന ബസുകൾ കരാർ വ്യവസ്ഥകൾ സമർപ്പിച്ച് മോട്ടോർവാഹന വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.

News18 Malayalam
- News18
- Last Updated: November 30, 2020, 10:23 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർ സഞ്ചരിക്കുന്ന സമാന്തര സർവ്വീസുകൾക്കെതിരെ നടപടി പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറികടന്ന് ഗതാഗത സെക്രട്ടറിയുടെ പുതിയ ഉത്തരവ്. അനധികൃത സർവ്വീസുകൾ തടയാൻ മോട്ടോർ വെഹിക്കിൾ, കെ എസ് ആർ ടി സി സംയുക്ത പരിശോധന പുനരാരംഭിക്കണമെന്ന് ഗതാഗത സെക്രട്ടറി ഉത്തരവിട്ടു. പൊലീസിന്റെ കൂടി സാനിധ്യത്തിൽ പരിശോധന നടത്താനാണ് നിർദ്ദേശം.
കോവിഡ് നിയന്ത്രണങ്ങളുടെ മറവിലായിരുന്നു സെക്രട്ടേറിയേറ്റ് ജീവനക്കാർ സ്വകാര്യ ബസുകൾ സമാന്തര സർവ്വീസ് മാതൃകയിൽ നിയമവിരുദ്ധമായി ഉപയോഗിച്ചു വന്നത്. രണ്ട് മാസം മുൻപ് മോട്ടോർവാഹന വകുപ്പും, കെ എസ് ആർ ടി സി ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്തി പിഴ ഈടാക്കി. ഇത് സെക്രട്ടേറിയേറ്റ് ജീവനക്കാരും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരും തമ്മിലുള്ള കയ്യാങ്കളിയിലാണ് അവസാനിച്ചത്. ഇരുകൂട്ടരും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. You may also like:Kerala Lottery Result Win Win W 592 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി [NEWS] 'രാജ്ഞിയേക്കാൾ സമ്പന്നൻ'; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്ക് കുടുംബസ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട് [NEWS]
തൊട്ടടുത്ത ദിവസം തന്നെ ചീഫ് സെക്രട്ടറി റെയ്ഡ് തടഞ്ഞു കൊണ്ട് വിചിത്ര ഉത്തരവ് ഇറക്കി. കോവിഡ് കാലമായതിനാൽ സുരക്ഷ കരുതിയാണ് സ്വകാര്യ വാഹനങ്ങൾ ആശ്രയിക്കുന്നതെന്നും സെക്രട്ടേറിയേറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾ തടയുകയൊ പിഴ ഈടാക്കുകയോ ചെയ്യരുതെന്നുമായിരുന്നു നിർദ്ദേശം. കൂടാതെ ഗതാഗത സെക്രട്ടറി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ഇതോടെ പരിശോധന നിന്നു. സമാന്തര സർവ്വീസുകളുടെ എണ്ണവും കൂടി. ഇപ്പോൾ ഏകദേശം 25 ലധികം സ്വകാര്യ ബസുകളാണ് സെക്രട്ടേറിയേറ്റിലേക്ക് സമാന്തര സർവ്വീസ് നടത്തുന്നത്.
ചീഫ് സെക്രട്ടറിയുടെ പഴയ ഉത്തരവ് മറികടന്ന് പരിശോധന പുനരാരംഭിക്കാനാണ് ഗതാഗത സെക്രട്ടറിയുടെ പുതിയ ഉത്തരവ്. മോട്ടോർ വാഹന വകുപ്പും, കെ എസ് ആർ ടി സിയും പൊലീസിന്റ സാന്നിധ്യത്തിൽ പരിശോധന നടത്തി നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കണം. ഇത്തരം സമാന്തര സർവ്വീസുകൾ കെ എസ് ആർ ടി സിയുടെ വരുമാനം കുറയ്ക്കുകയാണ്. നേരത്തെ പരിശോധിക്കാനുള്ള നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇതുവരെ വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നും ഉത്തരവിൽ ഗതാഗത സെക്രട്ടറി വിമർശിക്കുന്നുമുണ്ട്.
സർക്കാർ ജീവനക്കാർക്ക് മാത്രമായി വാടകയ്ക്ക് ബസ് എടുക്കാം. എന്നാൽ അങ്ങനെ വാടകയ്ക്ക് എടുക്കുന്ന ബസുകൾ കരാർ വ്യവസ്ഥകൾ സമർപ്പിച്ച് മോട്ടോർവാഹന വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം. അനുമതി പത്രത്തിന്റെ അസൽപകർപ്പ് വാഹനത്തിൽ കരുതണമെന്നും ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ ഉത്തരവിൽ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ മറവിലായിരുന്നു സെക്രട്ടേറിയേറ്റ് ജീവനക്കാർ സ്വകാര്യ ബസുകൾ സമാന്തര സർവ്വീസ് മാതൃകയിൽ നിയമവിരുദ്ധമായി ഉപയോഗിച്ചു വന്നത്. രണ്ട് മാസം മുൻപ് മോട്ടോർവാഹന വകുപ്പും, കെ എസ് ആർ ടി സി ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്തി പിഴ ഈടാക്കി. ഇത് സെക്രട്ടേറിയേറ്റ് ജീവനക്കാരും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരും തമ്മിലുള്ള കയ്യാങ്കളിയിലാണ് അവസാനിച്ചത്. ഇരുകൂട്ടരും കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.