• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെൺസുഹൃത്ത് നൽകിയ പാനീയം കുടിക്കുന്നതിന് മുൻപേ ആരോഗ്യപ്രശ്നം; ഷാരോണിന്റെ പരിശോധനഫലം ഫലം പുറത്ത്

പെൺസുഹൃത്ത് നൽകിയ പാനീയം കുടിക്കുന്നതിന് മുൻപേ ആരോഗ്യപ്രശ്നം; ഷാരോണിന്റെ പരിശോധനഫലം ഫലം പുറത്ത്

പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

  • Share this:
    തിരുവനന്തപുരം: പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. ഈ മാസം 14 ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും കഷായവും ജ്യൂസും കഴിക്കുന്നതിന് മുമ്പേ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.

    13ന് ഷാരോൺ പെൺസുഹൃത്തിന് അയച്ച സന്ദേശത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. 14നാണ് ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കഷായിവും ജ്യൂസും കുടിക്കുന്നത്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

    Also Read-പാറശാലയിലെ യുവാവിന്‍റെ മരണം; വിഷം കലര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് പെണ്‍സുഹൃത്ത്

    14-ാം തീയതി കഴിഞ്ഞാണ് ഷാരോണിന്റെ ആന്തരികാവയങ്ങൾ പ്രവർത്തനക്ഷമമല്ലാതായത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പെൺസുഹൃത്തിനോട് ഷാരോൺ കഷായവും ജ്യൂസും കഴിക്കുന്നതിന്റെ തലേന്ന് പറയുന്ന സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

    ണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‍നാട്ടിലെ രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോൺ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് മരിച്ചു.

    Also Read-പെൺസുഹൃത്ത് നൽകിയ പാനീയം കുടിച്ച യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത; ഷാരോണുമായി രഹസ്യവിവാഹം നടന്നെന്ന് ബന്ധുക്കൾ

    പെൺസുഹൃത്ത് ഷാരോൺ രാജിന് പാനീയത്തിൽ വിഷം കലർത്തി നല്‍കിയെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. എന്നാല്‍ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു. പെൺകുട്ടിയും ഷാരോൺ രാജും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ ഇന്നലെ പുറത്തുവന്നിരുന്നു.

    തെറ്റു ചെയ്തിട്ടില്ലെന്നും വിഷം കലർത്തിയിട്ടില്ലെന്നും പെൺകുട്ടി പറയുന്ന ഫോൺ കോളും പുറത്തുവന്നിരുന്നു. രക്തപരിശോധനഫലം പുറത്തുവന്നതോടെ ഷാരോണിന്റെ മരണത്തിൽ ദുരൂഹതയേറുകയാണ്.
    Published by:Jayesh Krishnan
    First published: