തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച എസ് എസ് എൽ സി - ഹയർ സെക്കൻഡറി പരീക്ഷയുടെ പുതുക്കിയ തിയതി തീരുമാനിച്ചിട്ടില്ലെന്ന് പരീക്ഷാഭവൻ. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും പരീക്ഷാഭവൻ അറിയിച്ചു.
വ്യാജവാർത്ത നൽകിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പരീക്ഷാഭവൻ അറിയിച്ചു. തിരുവനന്തപുരത്തെ പരീക്ഷ കമ്മീഷണറുടെ കാര്യാലയം ഇക്കാര്യം വ്യക്തമാക്കി വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചു.
You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]എസ് എസ് എൽ സി - ഹയർ സെക്കണ്ടറി പൊതു പരീക്ഷകളിലെ ഇനി നടക്കുവാനുള്ള പരീക്ഷകളുടെ തിയതികൾ പുതുക്കി നിശ്ചയിച്ചതായി സമൂഹമാധ്യമങ്ങളിൽ തെറ്റായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റാണ്.
പരീക്ഷകളുടെ തിയതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും പുതുക്കിയ തിയതി നിശ്ചയിക്കുമ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരിക്കുന്നതാണെന്നും അറിയിക്കുന്നതായി പരീക്ഷാ കമ്മീഷറുടെ കാര്യാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി സൈബർ സെല്ലിന് ഇക്കാര്യം കൈമാറിയതായും അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.