• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വാശ്രയ മെഡിക്കൽ പ്രവേശനം; ബാങ്ക് ഗ്യാരണ്ടിക്കെതിരെ രക്ഷിതാക്കളുടെ സംഘടന: സർക്കാർ അഭിഭാഷകരെ നിയമിക്കണമെന്ന് ആവശ്യം

സ്വാശ്രയ മെഡിക്കൽ പ്രവേശനം; ബാങ്ക് ഗ്യാരണ്ടിക്കെതിരെ രക്ഷിതാക്കളുടെ സംഘടന: സർക്കാർ അഭിഭാഷകരെ നിയമിക്കണമെന്ന് ആവശ്യം

സുപ്രീംകോടതിയുടെ താത്കാലിക ഉത്തരവ് പ്രകാരം ചിലപ്പോൾ ബാങ്ക് ഗ്യാരണ്ടി നൽകേണ്ടി വരുമെന്ന് എൻട്രൻസ് കമ്മീഷ്ണർ വിജ്ഞാപനം ഇറക്കിയിരുന്നു.

medical

medical

  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നൽകുന്നതിനെതിരെ സ്വാശ്രയ കോളജുകളിലെ രക്ഷിതാക്കളുടെ സംഘടനയായ പാംസ്(പാരന്റ്സ് അസോസിയേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡന്റ്സ്) രംഗത്ത്. സുപ്രീംകോടതി തീരുമാനത്തിൽ വിദ്യാർഥികൾക്ക് അനുകൂല വിധി ഉണ്ടാകുന്നതിനായി സർക്കാർ സൂപ്പർ സീനിയർ അഭിഭാഷകരെ കോടതിയിൽ അണിനിരത്തണമെന്നാണ് ഇവരുടെ ആവശ്യം.

    also read: വെള്ളമടിച്ച് സബ് ഇൻസ്പെക്ടറുടെ ചുണ്ടിൽ ചുംബിച്ചു; 'പണി' ചോദിച്ചുവാങ്ങി യുവാവ്

    സുപ്രീംകോടതിയുടെ താത്കാലിക ഉത്തരവ് പ്രകാരം ചിലപ്പോൾ ബാങ്ക് ഗ്യാരണ്ടി നൽകേണ്ടി വരുമെന്ന് എൻട്രൻസ് കമ്മീഷ്ണർ വിജ്ഞാപനം ഇറക്കിയിരുന്നു. 90 ശതമാനം രക്ഷിതാക്കൾക്കും നാല് വർഷത്തെ ഫീസിന് തുല്യമായ ഗ്യാരണ്ടി നല്‍കാൻ കഴിയില്ലെന്നും ഇത്തരമൊരു നീക്കവുമായി മാനേജേമെന്റുകൾ രംഗത്ത് വരുന്നത് പ്രവേശനം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നുമാണ് ആരോപണം.

    2017ൽ നീറ്റ് നടപ്പാക്കിയതു മുതൽ ഇന്നുവരെ ഒരു വിദ്യാർഥിയും രണ്ട് വർഷത്തെ ഫീസ് അടയ്ക്കാതിരിക്കുകയോ അതിന്‍റെ പേരിൽ പാതിവഴിയിൽ പഠനം നിർത്തുകയോ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെടുന്നത് അന്യായമാണെന്നുമാണ് സംഘടന പറയുന്നത്.

    വിദ്യാർഥിക്ക് അനുകൂല വിധി ലഭിച്ചില്ലെങ്കിൽ സര്‍ക്കാർ ഗ്യാരണ്ടി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ രണ്ടാമത്തെ അലോട്ട്മെന്റിൽ നിന്ന് പാവപ്പെട്ടവരും സാധാരണക്കാരുമായ വിദ്യാർഥികൾ പിന്മാറുകയും മെറിറ്റ് കുറഞ്ഞ സമ്പന്നർ രംഗം കയ്യടക്കുകയും ചെയ്യുമെന്ന് സംഘടന വ്യക്തമാക്കുന്നു.

    AFRC ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് വർഷത്തെ (2017,2018,2019) ഫീസ് അംഗീകരിക്കാത്ത മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഓരോ കോളജും 15 മുതൽ 23 ലക്ഷം രൂപയാണ് ഫീസായി ചോദിക്കുന്നതെന്നും ഇത് കോടതി അംഗീകരിച്ചാൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ
    ഠനം നിർത്തേണ്ടി വരുമെന്നും സംഘടന. ഇതിലും വിദ്യാർഥികൾക്ക് അനുകൂല വിധി ഉണ്ടാക്കാൻ സൂപ്പർ സീനിയർ അഭിഭാഷകരെ സർക്കാർ അണിനിരത്തണമെന്ന് ആവശ്യപ്പെടുന്നു.

    സ്പോട്ട് അഡ്മിഷൻ മാനേജ്മെന്‍റുകൾക്ക് വേണമെന്ന ആവശ്യത്തിനെതിരെയും സർക്കാർ അഭിഭാഷകരെ അണിനിരത്തണമെന്ന് സംഘടന ആവശ്യപ്പെട്ടിരിക്കുന്നു.
    First published: