• HOME
  • »
  • NEWS
  • »
  • kerala
  • »
  • മോൾ വീട്ടിലെത്തിയത് രാത്രി ഒമ്പതിന്; ഓണാഘോഷത്തിന് അവധി നൽകിയില്ല;എറണാകുളം കളക്ടര്‍ക്കെതിരേ പരാതി

മോൾ വീട്ടിലെത്തിയത് രാത്രി ഒമ്പതിന്; ഓണാഘോഷത്തിന് അവധി നൽകിയില്ല;എറണാകുളം കളക്ടര്‍ക്കെതിരേ പരാതി

ബസ്സൊന്നും ഓടാത്തതിനാല്‍ രാത്രിവരെ ബസ് സ്റ്റോപ്പില്‍ തന്റെ കുട്ടി ഒറ്റയ്ക്ക് നില്‍ക്കേണ്ടിവന്ന സങ്കടവും ആശങ്കയും പങ്കുവെച്ച് മറ്റൊരു പിതാവും കൗണ്‍സിലര്‍ക്കൊപ്പം നഗരസഭയിലെത്തി പരാതിപ്പെട്ടു

  • Last Updated :
  • Share this:
    കൊച്ചി: തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ സമാപന ദിനത്തിൽ അവധി പ്രഖ്യാപിക്കാത്ത എറണാകുളം കളക്ടറിനെതിരെ പരാതിയുമായി സ്കൂൾ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ. പ്രാദേശിക അവധി നല്കാത്തതിനേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുള്‍പ്പെടെ ദുരിതത്തിലായെന്ന് രക്ഷിതാക്കള്‍. പ്രാദേശിക അവധി നല്കാത്തതിനേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുള്‍പ്പെടെ ദുരിതത്തിലായെന്ന് രക്ഷിതാക്കൾ.

    നാലുമണിക്ക് സ്കൂൾ വിട്ടെങ്കിലും മോള് വീട്ടിലെത്തിയത് രാത്രി ഒമ്പതുമണിക്കാണെന്നായിരുന്നു എറണാകുളം സൗത്ത് ഗേള്‍സ് സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കൾ നഗരസഭയിലെത്തി പരാതിപ്പെട്ടത്.

    Also Read-കാസര്‍കോട് തെരുവുനായകളെ നേരിടാൻ തോക്കുമായി ഇറങ്ങിയ ടൈഗർ സെമീറിനെതിരെ പൊലീസ് കേസെടുത്തു

    ബസ്സൊന്നും ഓടാത്തതിനാല്‍ രാത്രിവരെ ബസ് സ്റ്റോപ്പില്‍ തന്റെ കുട്ടി ഒറ്റയ്ക്ക് നില്‍ക്കേണ്ടിവന്ന സങ്കടവും ആശങ്കയും പങ്കുവെച്ച് മറ്റൊരു പിതാവും കൗണ്‍സിലര്‍ക്കൊപ്പം നഗരസഭയിലെത്തി പരാതിപ്പെട്ടു. തൃക്കാക്കര നഗരസഭയുടെ ഓണം ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയാണ് കാക്കനാട്ടെ നിരവധി വിദ്യാര്‍ഥികളെ എറണാകുളത്ത് കുടുക്കിയത്.

    എന്നാല്‍ പ്രാദേശിക അവധി നല്‍കണമെന്ന് ജില്ലാ കളക്ടറോട് രേഖാമൂലം അഭ്യര്‍ഥിച്ചിരുന്നതായി നഗഗസഭ വ്യക്തമാക്കി. നേരിൽ കണ്ട് പറഞ്ഞപ്പോൾ അവധി നൽകാമെന്ന് കളക്ടർ പറഞ്ഞതായും നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പഫറഞ്ഞു. എല്ലാത്തവണയും പരിപാടി നടക്കുമ്പോൾ നഗരസഭാ പരിധിയില്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണ പ്രഖ്യാപിച്ചില്ലെന്നും ചെയര്‍പേഴ്സണ്‍ തുറന്നടിച്ചു.

    Also Read-'മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല; ഓണവുമായുള്ള ബന്ധം മനസ്സിലാകുന്നില്ല'; വി മുരളീധരന്‍

    വ്യാഴാഴ്ച ചെമ്പുമുക്ക് നിന്ന് നാലോടെ ഘോഷയാത്ര ആരംഭിക്കും മുന്‍പേ കാക്കനാട് സിവില്‍ലൈന്‍ റോഡിൽ ജനം നിറഞ്ഞിരുന്നു. ഇതോടെ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ട് കാക്കനാട്ടേക്കുള്ള സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇതാണ് വിദ്യാർഥികളെ വലച്ചത്.
    Published by:Jayesh Krishnan
    First published: