• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭയന്നു പോയി'; തലശ്ശേരിയിൽ കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ദുഃഖിതരാണെന്ന് മാതാപിതാക്കള്‍

'ഭയന്നു പോയി'; തലശ്ശേരിയിൽ കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ദുഃഖിതരാണെന്ന് മാതാപിതാക്കള്‍

പോലീസ് ആവശ്യമായ സഹായം നൽകിയതായും മാതാപിതാക്കൾ പ്രതികരിച്ചു

  • Last Updated :
  • Share this:
കണ്ണൂര്‍: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ ദുഃഖിതരാണെന്ന് മാതാപിതാക്കള്‍. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ക്രൂരമായി ചവിട്ടിയത്. നടുവിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ദുഃഖിതരാണെന്നും ഭയന്നു പോയെന്നും അച്ഛൻ മുതുലാലും അമ്മ മതറയും ന്യൂസ്18നോട് പ്രതികരിച്ചു. പോലീസ് ആവശ്യമായ സഹായം നൽകിയതായും ഇവർ വ്യക്തമാക്കി. രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയ്ക്കാണ് മർദനമേറ്റത്.



Also Read-കണ്ണൂരിൽ ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ

കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. തലശ്ശേരി എഎസ്‍പി നിഥിൻ രാജിൻ‌റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നില്‍ക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ചെയ്തതിനെ ന്യായീകരിക്കുകയും കാറില്‍ കയറി പോകുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
Published by:Jayesh Krishnan
First published: