തിരുവനന്തപുരം: മൂന്നുമാസം മുൻപ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി മാതാപിതാക്കൾ. പ്രണയകാലത്തെ ഗർഭം ഒളിപ്പിച്ച് വിവാഹിതരായ യുവാവും യുവതിയും സമൂഹത്തിന്റെ പൊതുവിചാരണ ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. വീട്ടുകാരും നാട്ടുകാരും എങ്ങനെ സ്വീകരിക്കുമെന്ന ഭയവും ഇതിന് അവരെ പ്രേരിപ്പിച്ചു.
വിവാഹം നടക്കുമ്പോൾ യുവതി എട്ടുമാസം ഗർഭിണിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീടെടുത്ത് താമസമാക്കി. മേയിൽ പ്രസവിച്ചു. ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു. അതിനുശേഷം കടുത്ത വൈകാരിക സമ്മർദം അനുഭവിച്ച ദമ്പതികൾ ഒടുവിൽ കുഞ്ഞിനെ വീണ്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
Also Read- ലിഫ്റ്റ് ചോദിച്ച് കുടുങ്ങി; സ്വർണമാലയുമായി കള്ളൻ രക്ഷപ്പെടാൻ കയറിയത് വീട്ടുടമയുടെ ബൈക്കിൽ
അമ്മത്തൊട്ടിലില്‍ ജൂലൈ 17നു കുഞ്ഞിനെ ലഭിച്ചിരുന്നുവെന്നു ശിശുക്ഷേമ സമിതി പറയുന്നു. എന്നാൽ ഇത് ആരുടെ കുഞ്ഞാണെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. കുട്ടിയുടെ ഭാവി സുരക്ഷിതമോ എന്നതും ചട്ടപ്രകാരം അന്വേഷിക്കും. പരിശോധനകള്‍ തൃപ്തികരമെങ്കില്‍ മൂന്നാഴ്ചയ്ക്കകം കുട്ടിയെ കൈമാറുമെന്നും സമിതി വ്യക്തമാക്കി.
മാതാപിതാക്കളുടെ ഡിഎൻഎ പരിശോധിക്കുമെന്ന് ശിശുക്ഷേമസമിതി. ദത്ത് നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങാനിരിക്കെയാണ് സംഭവം പുറത്തുവന്നത്. രണ്ടുദിവസം കഴിഞ്ഞാല്‍ ‘ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍’ എന്ന വിഭാഗത്തിലേക്ക് കുഞ്ഞ് മാറുമായിരുന്നു. ഇപ്പോള്‍ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ്.
ഗര്‍ഭത്തെ വീട്ടുകാരും നാട്ടുകാരും എങ്ങനെ കാണുമെന്ന പേടിയിലായിരുന്നു ഇവര്‍ ദുരന്തപൂര്‍ണമായ ആ തീരുമാനമെടുത്തത്. ഉപേക്ഷിക്കുന്ന ദിവസം രാത്രിയില്‍ കണ്ണെഴുതി പൊട്ടുതൊടീച്ച് പുത്തനുടുപ്പിട്ട് ഒരുക്കിയശേഷം അവളുടെ മാതാപിതാക്കള്‍ ചിത്രവും എടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.