നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സത്യസന്ധരായ ഡ്രൈവർമാരെ ആദരിച്ച് പരിയാരം പോലീസ്

  സത്യസന്ധരായ ഡ്രൈവർമാരെ ആദരിച്ച് പരിയാരം പോലീസ്

  കളഞ്ഞ് കിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥക്ക് തിരികെ നൽകിയ ഡ്രൈവർമാർക്ക് ആദരം

  പോലീസ് ഡ്രൈവർമാരെ ആദരിക്കുന്നു

  പോലീസ് ഡ്രൈവർമാരെ ആദരിക്കുന്നു

  • Share this:
  കണ്ണൂർ: സത്യസന്ധരായ ഡ്രൈവർമാരെ ആദരിച്ച് പരിയാരം പോലീസ്. കളഞ്ഞ് കിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥക്ക് തിരികെ നൽകിയ ഡ്രൈവർമാരായ സുരേഷ് ബാബുവും, സത്യൻ പാച്ചേനിയുമാണ് ആദരം ഏറ്റു വാങ്ങിയത്.

  ഇന്നലെയാണ് പാണപ്പുഴ കച്ചേരിക്കടവ് സ്വദേശിനി അനിതയുടെ പേഴ്സുകൾ നഷ്ടമായത്. കുറുമാത്തൂരിലെ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് സ്കൂട്ടിയിൽ വരുമ്പോഴാണ് വീട്ടമയുടെ ബാഗിൽ നിന്ന് പേഴ്സുകൾ വീണത്. സ്വർണ്ണമടങ്ങിയ പേഴ്സ് പൊന്നമ്പാറയിലെ സുരേഷ് ബാബുവിനും പത്തായിരം രൂപയടങ്ങിയ പേഴ്സ് പച്ചേനിയിലെ പിക്കപ്പ് ഡ്രൈവർ സത്യനുമാണ് കിട്ടിയത്.  സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പേഴ്സുകൾ കിട്ടിയ ഡ്രൈവർമാർ ഉടൻ തന്നെ അത് പരിയാരം പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.

  പരിയാരം സ്റ്റേഷൻ സി.ഐ. കെ.വി. ബാബു ഡ്രൈവർമാരെ പൊന്നാട അണിയിച്ച് അനുമോദിച്ചു. ചടങ്ങിൽ പരിയാരം എസ്.ഐ. വിജേഷ്, എസ്.ഐ. തമ്പാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. മനോജ് എന്നിവർ പങ്കെടുത്തു.
  Published by:user_57
  First published:
  )}