കണ്ണൂർ: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി. ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പു വരുത്തണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. നഗരസഭാ സെക്രട്ടറി കൺവെൻഷൻ സെന്ററിൽ പരിശോധന നടത്തണം.
പാർത്ഥാ കൺവെൻഷൻ സെന്ററിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശം. സർട്ടിഫിക്കറ്റ് നൽകും മുമ്പ് അപാകതകൾ പരിഹരിക്കണമെന്നും തദ്ദേശ സെക്രട്ടറി. തദ്ദേശ സെക്രട്ടറി നിർദ്ദേശം നൽകിയത് ആന്തൂർ നഗരസഭാ സെക്രട്ടറിക്ക്.
അതേസമയം, ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് പാറയിലിന്റെ പാര്‍ഥ കണ്വന്ഷന് സെന്ററിന്റെ പിഴവുകള്‍ തിരുത്തിയുള്ള പ്ലാന്‍ ഈ മാസം എട്ടിന് ആന്തൂര്‍ നഗരസഭയ്ക്ക് സമര്‍പ്പിക്കും. ചീഫ് ടൗണ്‍ പ്ലാനറുടെ പരിശോധനയില്‍ കണ്ടെത്തിയ നാലു പിഴവുകളില്‍ മൂന്നെണ്ണവും പരിഹരിച്ചു. കണ്വന്ഷന് സെന്ററിനു പിന്നില്‍ തുറസായ സ്ഥലത്ത് ജലസംഭരണി സ്ഥാപിച്ചെന്ന പിഴവാണ് ഇനി തിരുത്താനുള്ളത്.
ജലസംഭരണി സ്ഥാപിച്ചതില്‍ ഇളവു തേടി മന്ത്രി എ.സി.മൊയ്തീനു നല്കിയ അപേക്ഷയില്‍ രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. റാംപ്, ബാല്‍ക്കണി, ശുചിമുറി എന്നിവയുമായി ബന്ധപ്പെട്ട പിഴവുകളാണ് പരിഹരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.