ആലപ്പുഴ: അശ്ലീല വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം തുടങ്ങി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമാണ് ആരോപണ വിധേയൻ. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ മഹീന്ദ്രൻ, ജി രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Also Read- ‘തണുപ്പ് എങ്ങനെയുണ്ട് ?’ ഇപി വിഷയം ചോദിച്ച ‘മാ.പ്ര’ കളുടെ വായടപ്പിച്ച് മുഖ്യമന്ത്രിയുടെ തകർപ്പൻ തഗ്
കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഈ ഏരിയാ കമ്മിറ്റി അംഗത്തിന് മർദനമേറ്റിരുന്നു. അതിനിടയിൽ മൊബൈൽ ഫോൺ തെറിച്ചുപോയി. പെണ്‍കുട്ടിയുടെ ചിത്രം പകർത്തിയോ എന്നറിയാൻ പിടികൂടിയവർ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോകൾ കണ്ടത്. 34ഓളം സ്ത്രീകളുടെ വീഡിയോകൾ ഇതിലുണ്ടായിരുന്നതായി പിടികൂടിയവർ പറഞ്ഞു. പൊലീസിൽ പരാതി നൽകാതെ സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിച്ചു. അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഏരിയാ കമ്മിറ്റി അംഗത്തിന്റെ ലൈംഗിക പരാക്രമത്തിനെതിരെ നേരത്തെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ വിമർശനമുയർന്നെങ്കിലും അതെല്ലാം മറികടന്നാണ് ഏരിയാ കമ്മിറ്റിയിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.