• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാർടി പതിനായിരം വോട്ടു പിടിച്ചു. അഖിലിന്റെ മുടിയും മീശയും പോയി

പാർടി പതിനായിരം വോട്ടു പിടിച്ചു. അഖിലിന്റെ മുടിയും മീശയും പോയി

  • Last Updated :
  • Share this:
    തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബി ജെ പി അനുഭാവിയായ അഖിൽ അമ്പലക്കുന്നിന് അത്രമേൽ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ്, അങ്ങനെയൊരു പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. വോട്ടെണ്ണലിനു ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു അത്.

    "ഇന്ന് റിസൽട്ട് വരുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് 10000 വോട്ട് തികച്ചു കിട്ടിയാൽ ശബരിമല അയ്യപ്പ സ്വാമിയാണെ ഞാൻ മീശ പകുതി വടിച്ചു, തല മൊട്ട അടിക്കും" - ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

    സിപിഎമ്മിന് എട്ട് നിയമസഭകളിൽ പ്രതിനിധ്യമായി

    കേരളത്തിലെ ബിജെപിയേക്കാൾ വലിയ പാർട്ടിയായി രാജസ്ഥാനിൽ സിപിഎം

    എന്നാൽ, റിസൾട്ട് വന്നപ്പോൾ കഥ മാറി, പതിനായിരം വോട്ടല്ല രാജസ്ഥാനിൽ രണ്ടു സീറ്റുകളിലാണ് സി പി എം വിജയിച്ചത്. രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സി പി എം വിജയിച്ചതോടെ കേരളത്തിലെ ബി ജെ പിയേക്കാൾ വലിയ പാർട്ടിയായി മാറിയിരിക്കുകയാണ് സി പി എം.

    വാക്കു പാലിക്കാതിരിക്കാൻ അഖിലിനും കഴിഞ്ഞില്ല, ഫേസ്ബുക്ക് പോസ്റ്റിൽ ചിത്രം സഹിതമാണ് വാക്കു പാലിക്കൽ നടത്തിയത്.

     

    First published: