• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മന്ത്രിസഭയിലേക്ക് മുന്‍ മന്ത്രിമാര്‍ തിരിച്ചെടുത്തുമെന്നത് മാധ്യമ സൃഷ്ടി' സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

'മന്ത്രിസഭയിലേക്ക് മുന്‍ മന്ത്രിമാര്‍ തിരിച്ചെടുത്തുമെന്നത് മാധ്യമ സൃഷ്ടി' സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സിപിഐയുടെ വിമർശനങ്ങളെ ആരോഗ്യപരമായി കാണുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്നും സെക്രട്ടറിയായ ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.

    മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച് രാജിവയ്ക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. മന്ത്രിസഭയിലേക്ക് മുന്‍ മന്ത്രിമാര്‍ തിരിച്ചെടുത്തുമെന്നത് മാധ്യമ സൃഷ്ടിയാണ്.

    സിപിഐയുടെ വിമർശനങ്ങളെ ആരോഗ്യപരമായി കാണുന്നു. സർക്കാരിന്റെ പ്രവർത്തനവും മന്ത്രിമാരുടെ പ്രകടനവും മോശം എന്ന് പാർട്ടി വിലയിരുത്തിയിട്ടില്ല. തന്റെ വകുപ്പും മോശമായിരുന്നില്ല. എന്നാൽ മാറ്റങ്ങൾ ഉണ്ടാവണമെന്ന് പാർട്ടി വിലയിരുത്തി.

    Also Read- കാർക്കശ്യമുള്ള നിലപാടുകൾ, സൗമ്യമായ അവതരണം; സിപിഎമ്മിന്റ എംവി ഗോവിന്ദൻ മാസ്റ്റർ

    പാർട്ടി സെക്രട്ടറിയും കണ്ണൂരുകാർ ആവുന്നെന്ന വിമർശനത്തിനും എംവി ഗോവിന്ദൻ മറുപടി നൽകി. പിണറായിയേയും
    തന്നെയും നയിക്കുന്നത് പാർട്ടിയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
    Published by:Naseeba TC
    First published: