പികെ ശശിക്കെതിരെ നടപടി ജാഥയ്ക്ക് ശേഷം

news18india
Updated: November 24, 2018, 2:50 PM IST
പികെ ശശിക്കെതിരെ നടപടി ജാഥയ്ക്ക് ശേഷം
  • Share this:
തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി സിപിഎം സംസ്ഥാന സമിതി ഇന്ന് ചർച്ച ചെയ്തില്ല. അന്വേഷണ റിപ്പോർട്ട് നവംബർ 26ലെ സംസ്ഥാന സമിതി പരിഗണിക്കും. അതേസമയം, ലൈംഗി പീഡന പരാതിയിൽ ഷൊര്‍ണ്ണൂർ എംഎൽഎ പികെ ശശിക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശശിയെ കീഴ്ഘടകത്തിലേക്ക് തരം താഴ്ത്താനാണ് സാധ്യത. ഇന്ന് ചേർന്ന സി പി എം സംസ്ഥാന സമിതിയിൽ പികെ ശശി വിഷയം ചർച്ച ചെയ്തില്ല. അന്വേഷണ റിപ്പോർട്ട് ഇന്ന് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കുന്നത് 26ലേക്ക് മാറ്റി.

കെ സുരേന്ദ്രൻ റിമാൻഡിൽ; ആയിരം കേസെടുത്താലും അയ്യപ്പവിശ്വാസത്തിന് വേണ്ടി ഉറച്ചുനിൽക്കും

ശബരിമല: ശ്രീധരൻ പിള്ള ഉൾപ്പെടെ അഞ്ചുപേർക്ക് എതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി

ജനമുന്നേറ്റ യാത്രയുടെ ഷൊർണൂരിലെ ജാഥ അവസാനിക്കുന്നതു വരെ പി കെ ശശിക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. ജാഥ അവസാനിക്കുന്നതിനു മുമ്പ് ജാഥാ ക്യാപ്റ്റനെ മാറ്റേണ്ടി വരുന്നത് ഗുരുതരമായ നടപടിയാണ്. അതുകൊണ്ട് ജാഥയ്ക്ക് ശേഷം നടപടി മതിയെന്നാണ് ധാരണ. പി കെ ശശി നയിക്കുന്ന ജാഥ ഞായറാഴ്ച അവസാനിക്കും.

First published: November 23, 2018, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading