HOME » NEWS » Kerala » PARTY WORKERS SHOULD ENGAGE IN PEACE CAMPAIGN IN PANOOR SAYS P JAYARAJAN RV

മകനെ തള്ളി പി. ജയരാജൻ;  'പാർട്ടി അനുഭാവികള്‍ ഏർപ്പെടേണ്ടത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിൽ'

''മകന്റെ പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല''

News18 Malayalam | news18-malayalam
Updated: April 8, 2021, 9:28 AM IST
മകനെ തള്ളി പി. ജയരാജൻ;  'പാർട്ടി അനുഭാവികള്‍ ഏർപ്പെടേണ്ടത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിൽ'
പി ജയരാജൻ
  • Share this:
കണ്ണൂർ:  മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്ത്.  'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്. എന്നാൽ മകന്റെ പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തമൊരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടി അനുഭാവികൾ ഏർപെടേണ്ടത് പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. 

പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

''ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.''



Also Read- 'DYFI സംഘം പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ആക്രമിച്ചത്; കൊല്ലാൻ ലക്ഷ്യമിട്ടത് എന്നെ'; കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍

മൂന്ന് മണിക്കൂർ ജെയിൻ രാജ്  പോസ്റ്റ് ചെയ്ത ഒറ്റവരി പോസ്റ്റാണ് വിവാദമായത്. പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് കമന്റിട്ടിരിക്കുന്നത്.



അതേസമയം, കൂത്തുപറമ്പിലേത് ആസൂത്രിത കൊലയെന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പ്രതികരിച്ചു.

Also Read- Kerala Assembly Election 2021 | സംസ്ഥാനത്ത് പരക്കെ അക്രമം; യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; യുവമോർച്ച നേതാവ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം - മുസ്ലിം ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ്  രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. സഹോദരൻ മുഹ്‌സിൻ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also Read- 'ഈ ദിവസം ഓര്‍ത്തുവെക്കും, ഉറപ്പ്'; പാനൂർ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിയുടെ വാട്സാപ്പ് സ്റ്റാറ്റസ്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടത് തന്നെയായിരുന്നുവെന്ന് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ സഹോദരൻ മുഹ്സിൻ പ്രതികരിച്ചിരുന്നു. തന്റെ പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചതെന്ന് സഹോദരന്‍ മുഹ്‌സിന്‍ പറഞ്ഞു. 20 അംഗ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് മന്‍സൂര്‍ ഓടിയെത്തിയതെന്ന് മുഹ്‌സിന്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന്‍ നിലവില്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ കൺമുന്നിലിട്ടാണ് മകനെ മൃഗീയമായി കൊലപ്പെടുത്തിയതെന്ന് പിതാവ് അബ്ദുള്ള പറഞ്ഞു.
Published by: Rajesh V
First published: April 7, 2021, 1:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories