• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ'; ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്

'ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ'; ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്

പെട്ടെന്നുള്ളതും പ്രാപ്തിയുള്ളതുമായ ഭരണത്തെക്കാൾ പ്രധാനം എന്താണ്! ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരിക!' - കമന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചിരിക്കുകയാണെന്നും പാർവതി വ്യക്തമാക്കി.

പാർവതി

പാർവതി

 • News18
 • Last Updated :
 • Share this:
  രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെ കെ ശൈലജ മന്ത്രിയാകില്ലെന്നത് പല ഇടതുപക്ഷ അനുഭാവികളും
  വേദനയോടെയാണ് കേട്ടത്. സെലിബ്രിറ്റികളും സാധാരണക്കാരുമായ നിരവധി ആളുകളാണ് ശൈലജ ടീച്ചർ മന്ത്രിയാകാത്തതിൽ തങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. നടി പാർവതി തിരുവോത്തും ശൈലജ ടീച്ചറെ തിരികൊണ്ടു വരൂവെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു.

  ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് ഒരു തരത്തിലുമുള്ള ന്യായീകണങ്ങളുമില്ലെന്നാണ് പാർവതി പറയുന്നത്. പെട്ടെന്നുള്ളതും പ്രാപ്തിയുള്ളതുമായ ഭരണത്തെക്കാൾ പ്രധാനം എന്താണെന്നും ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരികയെന്നും പാർവതി പറയുന്നു. ഏതായാലും കമന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചിട്ടാണ് പാർവതി ഇൻസ്റ്റഗ്രാമിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

  പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്,

  'ഇതിനേക്കാൾ നല്ലത് ഞങ്ങൾ അർഹിക്കുന്നു! #bringourteacherback നമ്മുടെ കാലത്തെ ഏറ്റവും പ്രാപ്തിയുള്ള നേതാക്കളിൽ ഒരാൾ! അപൂർവമാണ്, ശരിക്കും! ഏറ്റവും അടിയന്തിരമായ മെഡിക്കൽ അത്യാഹിതങ്ങളിലൂടെ സംസ്ഥാനം കടന്നു പോയപ്പോൾ അവർ നയിച്ചു. ജന്മനാടായ കണ്ണൂരിലെ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് 60,963 വോട്ടുകൾക്ക് അവർ വിജയിച്ചു. തകർപ്പൻ വിജയം. 140 അംഗ നിയമസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. COVID-19 ന്റെ രണ്ടാം തരംഗത്തോട് നമ്മൾ ഇപ്പോഴും പോരാടുമ്പോൾ, കേരളത്തിലെ സി പി എം അവരെ പാർട്ടി വിപ്പ് റോളിലേക്ക് മാറ്റാൻ തീരുമാനിക്കുന്നു ??! ഇത് യാഥാർഥ്യമാണോ?


  ഇതിന് ന്യായീകരണങ്ങളൊന്നുമില്ല! ജനങ്ങൾ അവരുടെ നേതാക്കളെ തിരഞ്ഞെടുത്തു. എന്നാൽ, ഈ അരികുവൽക്കരണം പാർട്ടിയെ വളരെ സംശയാസ്പദമായ നിലയിലാക്കുന്നു. പെട്ടെന്നുള്ളതും പ്രാപ്തിയുള്ളതുമായ ഭരണത്തെക്കാൾ പ്രധാനം എന്താണ്! ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരിക!' - കമന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചിരിക്കുകയാണെന്നും പാർവതി വ്യക്തമാക്കി.

  'കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു'- സന്ദീപ് ജി വാര്യർ

  രണ്ടാം പിണറായി വിജയൻ സർക്കാരിൽ സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.

  സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയും പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ പങ്കെടുത്തു.

  COVID | സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് UDF

  അതേസമയം, രണ്ടാം പിണറായി മന്ത്രിസഭിയിലെ നാലു മന്ത്രിമാരെ തീരുമാനിച്ച് സി പി ഐ. കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽ എന്നിവരെയാണ് സി പി ഐ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനാണ് സി പി ഐയുടെ നിയമസഭാ കക്ഷി നേതാവ്. ഇന്നു ചേർന്ന സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ഇതും സംബന്ധിച്ച് തീരുമാനമെടുത്തത്.
  Published by:Joys Joy
  First published: