എറണാകുളം-തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു; യാത്രക്കാർ വലഞ്ഞു
മലബാർ, വഞ്ചിനാട്, ജയന്തിജനത, ഇന്റർസിറ്റി എന്നീ ട്രെയിനുകൾ വൈകിയത് ഓഫീസ് ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടുന്ന ആയിരകണക്കിന് യാത്രക്കാരെയാണ് വലച്ചത്
news18
Updated: May 15, 2019, 10:54 AM IST

(പ്രതീകാത്മക ചിത്രം)
- News18
- Last Updated: May 15, 2019, 10:54 AM IST
കൊല്ലം: ദക്ഷിണകേരളത്തിൽ ട്രെയിനുകൾ വൈകിയോടുന്നത് യാത്രക്കാരെ വലച്ചു. എറണാകുളം-തിരുവനന്തപുരം റൂട്ടിലാണ് ഇന്നുരാവിലെ മുതൽ ട്രെയിനുകൾ വൈകിയോടിയത്. ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ബ്രേക്ക് തകരാറിലായതാണ് ട്രെയിൻ ഗതാഗതത്തെ ബാധിച്ചത്. വിവേക് എക്സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്. രാവിലെ 7.10ന് തിരുവനന്തപുരം സെൻട്രലിൽ എത്തേണ്ട വിവേക് എക്സ്പ്രസ് എത്തിയത് 9.05നാണ്.
വിവേക് എക്സ്പ്രസ് വൈകിയത് കാരണം നിത്യേനയുള്ള മറ്റ് ട്രെയിനുകളും വൈകുകയായിരുന്നു. മലബാർ എക്സ്പ്രസ് ഒന്നര മണിക്കൂറും വഞ്ചിനാട് എക്സ്പ്രസ് 40 മിനുട്ടും വൈകി. കന്യാകുമാരിയിലേക്ക് വന്ന ജയന്തി ജനത എക്സ്പ്രസ് ഒരു മണിക്കൂറും അഞ്ച് മിനുട്ടുമാണ് വൈകിയത്. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് രണ്ടു മണിക്കൂറാണ് വൈകിയോടുന്നത്. മലബാർ, വഞ്ചിനാട്, ജയന്തിജനത, ഇന്റർസിറ്റി എന്നീ ട്രെയിനുകൾ വൈകിയത് ഓഫീസ് ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടുന്ന ആയിരകണക്കിന് യാത്രക്കാരെയാണ് വലച്ചത്. മയക്കുമരുന്ന് വേട്ടയിലും റെക്കോഡിട്ട് UAE: പിടിച്ചെടുത്തത് 280 മില്യണ് ദിർഹത്തിന്റെ ലഹരി വസ്തുക്കൾ
തിരുവനന്തപുരത്ത് നിന്ന് എറണാകുളം ദിശയിലേക്കുള്ള ട്രെയിനുകൾ ഏറെക്കുറെ കൃത്യസമയം പാലിച്ച് ഓടുന്നതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.
വിവേക് എക്സ്പ്രസ് വൈകിയത് കാരണം നിത്യേനയുള്ള മറ്റ് ട്രെയിനുകളും വൈകുകയായിരുന്നു. മലബാർ എക്സ്പ്രസ് ഒന്നര മണിക്കൂറും വഞ്ചിനാട് എക്സ്പ്രസ് 40 മിനുട്ടും വൈകി. കന്യാകുമാരിയിലേക്ക് വന്ന ജയന്തി ജനത എക്സ്പ്രസ് ഒരു മണിക്കൂറും അഞ്ച് മിനുട്ടുമാണ് വൈകിയത്. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് രണ്ടു മണിക്കൂറാണ് വൈകിയോടുന്നത്. മലബാർ, വഞ്ചിനാട്, ജയന്തിജനത, ഇന്റർസിറ്റി എന്നീ ട്രെയിനുകൾ വൈകിയത് ഓഫീസ് ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടുന്ന ആയിരകണക്കിന് യാത്രക്കാരെയാണ് വലച്ചത്.
തിരുവനന്തപുരത്ത് നിന്ന് എറണാകുളം ദിശയിലേക്കുള്ള ട്രെയിനുകൾ ഏറെക്കുറെ കൃത്യസമയം പാലിച്ച് ഓടുന്നതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.