നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എന്നെ പരിശോധിക്കാറായോ'; ടിക്കറ്റ് ചോദിച്ച ടിടിഇയുടെ കൈ തിരിച്ചൊടിച്ച്‌ യാത്രക്കാരന്‍

  'എന്നെ പരിശോധിക്കാറായോ'; ടിക്കറ്റ് ചോദിച്ച ടിടിഇയുടെ കൈ തിരിച്ചൊടിച്ച്‌ യാത്രക്കാരന്‍

  ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം

  News 18

  News 18

  • Share this:
   കൊച്ചി: ട്രെയിന്‍ ടിക്കറ്റ് ചോദിച്ച ടിടിഇയുടെ കൈ തിരിച്ചൊടിച്ച്‌ യാത്രക്കാരന്‍. എറണാകുളം ഡിവിഷനിലെ ടിടിഇയുടെ കൈയാണ് യാത്രക്കാരന്‍ ഓടിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. വിവേക് എക്‌സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം.

   എറണാകുളം ഡിവിഷനിലെ ടിടിഇയും ആന്ധ്രാ സ്വദേശിയുമായ ചന്ദ്രബാബു ചിന്തിതയെയാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ യാത്രക്കാരന്‍ ആക്രമിച്ചത്. ടിക്കറ്റില്ലാതെയാണ് യാത്രക്കാരൻ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തിരുന്നത്. ടിക്കറ്റ് എടുക്കണമെന്ന് ടിടിഇ കര്‍ശനമായി പറഞ്ഞതോടെ വാക്കുതര്‍ക്കമായി. ഇതിനിടെയാണ് യാത്രക്കാരന്‍ ടിടിയെ ആക്രമിച്ചത്.

   Also read: ബമ്പർ പിഴ: ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽനിന്ന് ഈ TTE പിഴയായി ഇടാക്കിയത് ഒന്നര കോടി രൂപ!

   ടിടിഇയെ മര്‍ദ്ദിച്ച യാത്രക്കാരന്‍ കൈ പിടിച്ച്‌ തിരിച്ചൊടിക്കുകയായിരുന്നു. ടിടിഇ നിലവിളിച്ചതോടെ, ഇയാള്‍ അടുത്ത കോച്ചിലേക്ക് ഓടി. തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ അടുത്തപ്പോള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.

   ആരാണ് ആക്രമിച്ച യാത്രക്കാരനെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കോട്ടയം ആര്‍പിഎഫ് സ്റ്റേഷനിലെത്തി ടിടിഇ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.
   First published: