• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹമ്പ് ചാടുന്നതിനിടെ സ്വകാര്യബസിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചു

ഹമ്പ് ചാടുന്നതിനിടെ സ്വകാര്യബസിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചു

ഹമ്പ് ചാടുമ്പോള്‍ ആടിയുലഞ്ഞ ബസില്‍നിന്ന് ജോണ്‍സണ്‍ തുറന്നുവെച്ച വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

  • Share this:
പാലക്കാട്: സ്വകാര്യബസ് ഹമ്പ് ചാടുന്നതിനിടെ തുറന്നുവെച്ച വാതിലിലൂടെ തെറിച്ചുവീണ യാത്രക്കാർ മരിച്ചു. എരിമയൂർ ചുള്ളിമട തേക്കാനത്ത് വീട്ടിൽ ടി.പി ജോണ്‍സനാണ്(54) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. സ്റ്റോപ്പില്‍നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്പ് ചാടുമ്പോള്‍ ആടിയുലഞ്ഞ ബസില്‍നിന്ന് ജോണ്‍സണ്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

പിന്നിലെ ചവിട്ടുപിടിക്ക് സമീപമായിരുന്നു ജോണ്‍സണ്‍ നിന്നിരുന്നത്. ബസിന്റെ വാതിൽ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റമായതിനാൽ തൃശൂർ മെഡിക്കൽ കോളേജില്‍‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Also Read-പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്

അച്ഛന്‍: പരേതനായ പൗലോസ്. അമ്മ: മേരി. ഭാര്യ: മിനി (തുന്നല്‍ജോലി). മക്കള്‍: ജോസ്മി, ജോമോള്‍ (ബി.എഡ്. വിദ്യാര്‍ത്ഥി, മരിയന്‍ കോളേജ്, കൊടുവായൂര്‍), ജോസ്ന (ബിരുദവിദ്യാര്‍ഥി, മേഴ്സി കോളേജ്, പാലക്കാട്). മരുമകന്‍: വിപിന്‍ ഇരുമ്പകച്ചോല (ഗള്‍ഫ്). സഹോദരങ്ങള്‍: മേരി, ഷൈജ, പരേതനായ വര്‍ഗീസ്.
Published by:Jayesh Krishnan
First published: