പറന്നുയര്‍ന്ന വിമാനത്തിലെ യാത്രക്കാരൻ മരിച്ചു: തിരുവനന്തപുരത്തു നിന്ന് യാത്രതിരിച്ച വിമാനം തിരിച്ചിറക്കി

വിമാനം പറന്നുയർന്ന് മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻതന്നെ വിമാനം തിരിച്ച് പറന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

news18
Updated: June 5, 2019, 3:20 PM IST
പറന്നുയര്‍ന്ന വിമാനത്തിലെ യാത്രക്കാരൻ മരിച്ചു: തിരുവനന്തപുരത്തു നിന്ന് യാത്രതിരിച്ച വിമാനം തിരിച്ചിറക്കി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 5, 2019, 3:20 PM IST
  • Share this:
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന വിമാനത്തിലെ യാത്രക്കാരൻ യാത്രക്കിടെ മരിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി സന്തോഷ് കുമാർ ആണ് മരിച്ചത്.

also read: ചൂട് ഒഴിവാക്കാൻ കാറിനുള്ളിൽ കയറി; ആക്രി പെറുക്കി ജീവിക്കുന്ന പന്ത്രണ്ടുകാരൻ കാറിനുള്ളിൽ കുടുങ്ങി മരിച്ചു

വിമാനം പറന്നുയർന്ന് മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻതന്നെ വിമാനം തിരിച്ച് പറന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഷാർജയിലേക്ക് പോയ എയർഇന്ത്യ AI 967 വിമാനത്തിലാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് പറന്നുയർന്ന വിമാനത്തിൽ വെച്ച് ഏതാണ്ട് ഒമ്പതേകാലോടെയാണ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വിമാനത്തിൽവെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നു. എന്നാൽ നില ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കാൻ തീരുമാനിച്ചു.

മുക്കാൽ മണിക്കൂറിനുള്ളിൽ പത്ത് മണിയോടെ വിമാനം തിരിച്ചിറക്കിയപ്പോഴേക്കും സന്തോഷ് കുമാർ മരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം മാറ്റിയ ശേഷം രാത്രി പതിനൊന്നേ കാലോടെയാണ് വിമാനം വീണ്ടും യാത്രതിരിച്ചത്.
First published: June 5, 2019, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading