• HOME
 • »
 • NEWS
 • »
 • kerala
 • »
 • അഞ്ചു​രൂപ നാണയത്തിനു പകരം യാത്രക്കിടെ കണ്ടക്ടര്‍ക്ക് നല്‍കിയത് സ്വര്‍ണ നാണയം; നഷ്ടമായത് ഒരു പവന്‍

അഞ്ചു​രൂപ നാണയത്തിനു പകരം യാത്രക്കിടെ കണ്ടക്ടര്‍ക്ക് നല്‍കിയത് സ്വര്‍ണ നാണയം; നഷ്ടമായത് ഒരു പവന്‍

കണ്ടക്ടര്‍ അഞ്ച്​ രൂപ ചില്ലറ​ ചോദിച്ചപ്പോഴാണ്​ കുറ്റ്യാടിയില്‍നിന്ന്​ തൊട്ടില്‍പാലത്തേക്ക്​ യാത്രചെയ്ത കരിങ്ങാട്​ സ്വദേശിക്ക്​ അബദ്ധം പറ്റിയത്

 • Share this:
  കോഴിക്കോട്: ചില്ലറ നാണയമെന്ന്​ കരുതി യാത്രക്കാരന്‍ ബസില്‍ കൊടുത്തത്​ സ്വര്‍ണ നാണയം (gold coin). കണ്ടക്ടര്‍ അഞ്ച്​ രൂപ ചില്ലറ​ ചോദിച്ചപ്പോഴാണ്​ കുറ്റ്യാടിയില്‍നിന്ന്​ തൊട്ടില്‍പാലത്തേക്ക്​ യാത്രചെയ്ത കരിങ്ങാട്​ സ്വദേശിക്ക്​ അബദ്ധം പറ്റിയത്​. വീട്ടിലെത്തി കീശ തപ്പിയപ്പോള്‍ സ്വര്‍ണനാണയം കാണാനില്ല. ഉടന്‍ കണ്ടക്ടറുടെ നമ്പര്‍ സംഘടിപ്പിച്ച്‌​ ബന്ധപ്പെ​ട്ടെങ്കിലും കണ്ടക്​ടര്‍ ചില്ലറയെന്ന്​ കരുതി കൈമാറിയതായി പറഞ്ഞു.

  കെസിആര്‍ എന്നാണ്​ ബസിന്റെ പേരെന്ന്​ യാത്രക്കാരന്‍ പറയുന്നു. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന സമയത്ത്​ മലബാര്‍ ഗോള്‍ഡില്‍നിന്ന്​ വാങ്ങിയ സ്വര്‍ണനാണയം മകളുടെ കോളജ്​ ഫീസടക്കാന്‍ വേണ്ടി വില്‍ക്കാന്‍ കൊണ്ടുപോയതായിരുന്നു. എന്നാല്‍, ഒരു കൂട്ടുകാരന്‍ പണം വായ്പ നല്‍കിയതോടെ നാണയം വില്‍ക്കുന്നത്​ ഒഴിവാക്കി വീട്ടിലേക്കു തിരികെ വരുമ്പോഴാണ് സംഭവം.

  തളീക്കരക്കും തൊട്ടില്‍പാലത്തിനും ഇടയില്‍ യാത്രചെയ്​ത ആര്‍ക്കോ ബാക്കി കൊടുത്ത​പ്പോള്‍ സ്വര്‍ണനാണയം കൊടുത്തുപോയിരിക്കാമെന്നാണ്​ കണ്ടകട്​ര്‍ പറയുന്നത്​. അല്ലെങ്കില്‍ ബസ്​ തൊട്ടില്‍പാലത്തുനിന്ന്​ തിരിച്ച്‌​ വടകരക്ക്​ പോകുംവഴി ആർക്കെങ്കിലും ബാക്കിയായി നൽകിയിരിക്കാമെന്നും കണ്ടക്ടർ പറഞ്ഞു. യാത്രക്കാരൻ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്​.

  ഗൂഗിള്‍ പേയിലൂടെ ഇടപാട്; ബെംഗളൂരുവില്‍ നിന്ന് MDMAയുമായെത്തിയ യുവതിയടക്കം 3 പേര്‍ അറസ്റ്റില്‍

  ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി തൃശൂരിലേയ്ക്കു വന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം അറസ്റ്റിൽ. തൃശൂർ കിഴക്കേക്കോട്ടയിൽ കാർ തടഞ്ഞ് പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്ന് സിറ്റി ഷാഡോ പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

  തൃശൂർ കൊക്കാലെ സ്വദേശിനിയായ സഞ്ജുന, പൂത്തോൾ സ്വദേശി മെബിൻ, ചേറൂർ സ്വദേശി കാസിം എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് അറസ്റ്റിലായ യുവതി ട്രാവൽസ് ഉടമ കൂടിയാണ്. മൂവര്‍ സംഘത്തെ പിടികൂടുന്നതിനായി ദേശീയപാതയിൽ പലയിടത്തായി ഷാഡോ പൊലീസ് നിലയുറപ്പിച്ചിരുന്നു. കാറിന്റെ നമ്പർ അടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.. രാവിലെ പതിനൊന്നു മണിയോടെ മണ്ണുത്തി ദേശീയപാതയിൽ കണ്ട കാറിനെ. പിൻതുടർന്ന് വണ്ടി നഗരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ പൊലീസ് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു.

  സഞ്ജനയുടെ ഹാൻഡ് ബാഗിനുള്ളിൽ നിന്നാണ് അരലക്ഷം രൂപ വിലമതിക്കുന്ന പതിനെട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ബെംഗളൂരുവില്‍ ലഹരിവ്യാപാരിയായ വയനാട് സ്വദേശിയാണ് ഇവർക്കു ലഹരിമരുന്നു നൽകിയത്. ഗൂഗിൾ പേ വഴിയാണ് പണമിടപാടുകളെല്ലാം സംഘം നടത്തിയത്. ചെന്ത്രാപ്പിന്നിയിലെ ട്രാവൽസ് ഉടമയാണ് ഇവർ.

  അറസ്റ്റിലായ മെബിൻ ശരീരത്തിൽ പച്ചകുത്തുന്നത് തിളങ്ങാൻ വേണ്ടി പ്രത്യേക മിശ്രിതം വികസിപ്പിച്ചെടുത്ത ആളാണ്. യു.എ.ഇയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനാണ് കാസിം. മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. കാസിമും സഞ്ജനയും ടൂറിസം കോഴ്സില്‍ സഹപാഠികളായിരുന്നു. ദിർഘകാലമായി എംഡിഎംഎ ഉപയോഗിക്കുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
  Published by:Rajesh V
  First published: