• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC മിന്നല്‍ ബസ് വേഗത്തില്‍ ഹംപ് ചാടി; സീറ്റില്‍ നിന്നുയര്‍ന്നു ബസിന്റെ മുകളില്‍ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

KSRTC മിന്നല്‍ ബസ് വേഗത്തില്‍ ഹംപ് ചാടി; സീറ്റില്‍ നിന്നുയര്‍ന്നു ബസിന്റെ മുകളില്‍ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

ഉറക്കത്തിലായിരുന്ന സതീഷ് സീറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി ബസിന്റെ മുകളിലിടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്ക് വീഴുകയായിരുന്നു.

  • Last Updated :
  • Share this:
    മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മിന്നല്‍ ബസ് വേഗത്തില്‍ ഹംപ് ചാടിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ബസിന്റെ മുകളിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. മൂവാറ്റുപ്പുഴ വാഴപ്പള്ളി വെളിയത്ത് വീട്ടില്‍ സതീഷ് കുമാറിനാണ് പരിക്കേറ്റത്. നട്ടെല്ലിനാണ് പരിക്കേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് സതീഷ്.

    കൊട്ടാരക്കരയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന സതീഷ് പാലക്കാട് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസിലാണ് യാത്ര ചെയ്തത്. ചങ്ങനാശ്ശേരിയിലെത്തിയപ്പോഴാണ് ബസ് ഹംപ് ചാടിയത്. വേഗത്തിലെത്തി ഹംപ് ചാടിയതോടെ ബസ് ഉയര്‍ന്നുപൊങ്ങുകയായിരുന്നു.

    Also Read-Drowned | കാല്‍ കഴുകാന്‍ പുഴയിലിറങ്ങിയ എട്ടാം ക്ലാസുകാര്‍ മുങ്ങിമരിച്ചു

    ഈ സമയം ഉറക്കത്തിലായിരുന്ന സതീഷ് സീറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി ബസിന്റെ മുകളിലിടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്ക് വീഴുകയായിരുന്നു. സതീഷ് വേദനയില്‍ ബഹളം വെച്ചതോടെ യാത്രക്കാരുടെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Also Read-Kia Karnival | മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് കിയ കാര്‍ണിവല്‍ കൂടി; പുതിയ കാര്‍ വാങ്ങുന്നത് 33.31 ലക്ഷം രൂപയ്ക്ക്

    തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും പ്രവേശിപ്പിച്ചു. പ്രിന്റിങ് തൊഴിലാളിയാണ് സതീഷ്. നിര്‍ധന കുടുംബാംഗമായ സതീഷിന്റെ ചികിത്സയ്ക്ക് ഉള്‍പ്പെടെ കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
    Published by:Jayesh Krishnan
    First published: