നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

    സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

    സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുക.

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വെ.കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നവംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ അടക്കം തുറക്കുന്ന സാഹചര്യത്തിലാണ് സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വെ തിരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും
      സര്‍വീസുകള്‍ ആരംഭിക്കുക.

      ബുധാനാഴ്ച സംസ്ഥാന സര്‍ക്കാറും റെയില്‍വെയും ചേര്‍ന്നുള്ള സംയുക്തയോഗത്തില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ തീരുമാനം ഉണ്ടാകും. സംസ്ഥാനത്ത് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍ക്കേവിലും ദക്ഷിണ റെയില്‍വെ മാനേജറും യോഗത്തില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

      സ്റ്റുഡന്റ് പൊലീസ്‌ യൂണിഫോമിൽ തട്ടം ധരിക്കാൻ അനുമതിതേടി വിദ്യാർഥിനി; ഇടപെടാൻ ആകില്ലെന്ന്‌ ഹൈക്കോടതി

      സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ തലമറക്കാനും ഫുൾ സ്ലീവ് വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകൾ പൂർണമായി മറയ്ക്കുന്നതരത്തിൽ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കുറ്റിയാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ നഹാനാണ് കോടതിയെ സമീപിച്ചത്.എന്നാൽ കേരള പൊലീസിന്റെ മാതൃകയിലാണ് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്നും ഇതിൽ മതപരമായ മുദ്രകൾ അനുവദിക്കാൻ ആവില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പൊലീസ് സേനയ്ക്ക് പൊതുവായ യൂണിഫോം ആണ് നിലവിൽ ഉള്ളതെന്നും സർക്കാർ വിശദികരിച്ചു. ഈ സാഹചര്യത്തിൽ ഹർജിക്കാരിക്ക് ഈ ആവശ്യമുന്നയിച്ചു സർക്കാരിനെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കി.

      മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം; 3 ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും; പ്രതിസന്ധികാലത്തെ ധൂർത്ത് വിവാദത്തിൽ

      മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാ​ഗംങ്ങൾക്ക് സ‍ഞ്ചരിക്കാൻ പുതിയ വാഹനങ്ങൾ വാങ്ങുന്നു. എസ്കോർട്ട് വാഹന വ്യൂഹത്തിനായി 62.46 ലക്ഷം രൂപ ചെലവാക്കിയാണ് കാറുകൾ വാങ്ങുന്നത്. മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും, ഒരു ടാറ്റ ഹാരിയർ കാറുമാണ് വാങ്ങുന്നത്. പൊലീസ് മേധാവി നൽകിയ ശുപാർശ ആഭ്യന്തരവകുപ്പ് അം​ഗീകരിച്ചു. പണം ചെലവഴിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

      L01 CD 4857 , KL01 CD 4764 എന്നീ നമ്പരുകളിലുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് ‍ഡ്യൂട്ടിക്കായി ഉപയോ​ഗിച്ചിരുന്നത്. ഈ കാറുകൾ ഇനി മുതൽ ഈ ഉപയോ​ഗത്തിന് പറ്റുന്നതല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന് പൊലീസ് മേധാവി കത്ത് നൽകിയത്. പൊലീസ് മേധാവിയുടെ ആവശ്യം പ്രത്യേക കേസായി പരി​ഗണിച്ചാണ് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയത്.

      പൈലറ്റ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കപ്പെടുന്ന വാഹനം ആഭ്യന്തരവകുപ്പിലെ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നത് തൽക്കാലം നിർത്തിവച്ചുവെന്ന് നേരത്തെ  സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാർ തീരുമാനം വലിയ വിവാദത്തിന് ഇടവച്ചിരിക്കുകയാണ്.
      Published by:Jayashankar AV
      First published:
      )}