നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പുലര്‍ച്ചെ എത്തേണ്ട വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തത് 13 മണിക്കൂർ വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍

  പുലര്‍ച്ചെ എത്തേണ്ട വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തത് 13 മണിക്കൂർ വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍

  ശനിയാഴ്ച പുലര്‍ച്ചെ 4.50 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തേണ്ട വിമാനം വൈകിട്ട് 5.30നാണ് ലാന്‍ഡ് ചെയ്തത്.  പുലര്‍ച്ചെ 12.30ന് ദോഹ വിമാനത്താവളത്തില്‍ നിന്ന് 180 യാത്രക്കാരുമായി പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്.

  ഇൻഡിഗോ (പ്രതീകാത്മക ചിത്രം)

  ഇൻഡിഗോ (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   കണ്ണൂര്‍: വിമാനം മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് 13 മണിക്കൂറോളം വൈകിയത്. വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തയാറാകാതെയായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. അര മണിക്കൂറോളം പ്രതിഷേധം തുടര്‍ന്നു. സംഭവം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

   ശനിയാഴ്ച പുലര്‍ച്ചെ 4.50 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തേണ്ട വിമാനം വൈകിട്ട് 5.30നാണ് ലാന്‍ഡ് ചെയ്തത്.  പുലര്‍ച്ചെ 12.30ന് ദോഹ വിമാനത്താവളത്തില്‍ നിന്ന് 180 യാത്രക്കാരുമായി പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്. വെളളിയാഴ്ച രാത്രി എട്ടു മണിയോടെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് വിമാനം വൈകിപ്പിക്കുകയായിരുന്നുവത്രെ. സാങ്കേതിക തകരാറെന്നും പൈലറ്റ് ഇല്ലെന്നുമാണ് വിമാന കമ്പനി അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.

   മണിക്കൂറോളം വിമാനം വൈകിയിട്ടും കുടിവെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. മരിച്ച ബന്ധവിനെ പോലും അവസാനമായി കാണാന്‍ സാധിക്കാത്തവരും വിമാനത്തിലുണ്ടായിരുന്നു. വിമാനം കണ്ണൂരില്‍ ലാന്റ് ചെയ്തുവെങ്കിലും പുറത്തിറങ്ങാതെ വിമാനത്തില്‍ ഇരുന്ന് യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു.

   Also Read തൊഴില്‍ വിസ പുതുക്കാന്‍ ഇനി നെഞ്ചിന്റെ എക്സ്റേ റിപ്പോര്‍ട്ടും; ഒമാനിൽ പുതിയ പരിഷ്കാരങ്ങൾ

   First published:
   )}