കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന റൂട്ടുകളില്‍ ബസ് ജീവനക്കാരുടെ മിന്നല്‍പ്പണിമുടക്ക്

പണിമുടക്കുന്നതിനെക്കുറിച്ച് ബസ് ജീവനക്കാരുടെ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല

News18 Malayalam | news18-malayalam
Updated: November 26, 2019, 4:09 PM IST
കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന റൂട്ടുകളില്‍ ബസ് ജീവനക്കാരുടെ മിന്നല്‍പ്പണിമുടക്ക്
ബസ് സമരത്തെ തുടർന്ന് നിശ്ചലമായ ബസ് സ്റ്റാൻഡ്
  • Share this:
യാത്രക്കാരെ വലച്ച് കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന റൂട്ടുകളില്‍ ബസ് ജീവനക്കാരുടെ മിന്നല്‍പ്പണിമുടക്ക്. ബസ് ജീവനക്കാരെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്തെന്നാരോപിച്ചാണ് കണ്ണൂര്‍- കോഴിക്കോട് റൂട്ടിലെ സമരം. അതേസമയം ജീവനക്കാരനെ മർദ്ദിച്ച ബൈക്ക് യാത്രികനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സമരം.

പണിമുടക്കുന്നതിനെക്കുറിച്ച് ബസ് ജീവനക്കാരുടെ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. രാവിലെ മുതൽ സ്‌കൂളുകളിലും ഓഫീസിലും പോകാനെത്തിയവർ അക്ഷരാർത്ഥത്തിൽ വലഞ്ഞു. ഇന്നലെ വൈകുന്നേരം മുതലാണ്

കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സമരം തുടങ്ങിയത്.

സമയക്രമവുമായി ബന്ധപ്പെട്ട് വടകര ബസ് സ്റ്റാന്‍ഡില്‍ വച്ച് പൊലീസും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അകാരണമായാണ് പൊലീസിന്‍റെ നടപടിയെന്നാണ് ജീവനക്കാരുടെ ആരോപണം.

ശനിയാഴ്ച വൈകുന്നേരമാണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ബൈക്ക് യാത്രികന്‍ മര്‍ദിച്ചത്. ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഈ റൂട്ടിലെ പണിമുടക്ക്. യാത്രാപ്രശ്നമുള്ള റൂട്ടില്‍ മിന്നല്‍ സമരം കൂടിയായപ്പോള്‍ ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍. കെ.എസ്.ആർ.ടി.സി. സര്‍വീസുകള്‍ മാത്രമാണ് ആശ്വാസം.
First published: November 26, 2019, 4:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading