• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എന്നും ഓർമച്ചെപ്പിൽ സൂക്ഷിക്കും; വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പത്തനംതിട്ട കളക്ടർ

'എന്നും ഓർമച്ചെപ്പിൽ സൂക്ഷിക്കും; വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പത്തനംതിട്ട കളക്ടർ

നിറഞ്ഞ മനസ്സോടെ പങ്കുവെച്ച നിമിഷങ്ങുടെ ഓർമ്മ ഇന്ന് തീരാദുഃഖമായി അനുഭവപ്പെട്ടുവെന്നും കുറിപ്പ്

  • Last Updated :
  • Share this:
    കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥ സിൻ‌സി പി അസീസുമായുള്ള ഓർമ പങ്കുവെച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ (Divya S Iyer). രണ്ടു മാസങ്ങൾക്കു മുൻപുള്ള ചിത്രമാണ് കളക്ടർ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

    സിൻസിയുടെ ജീവിതം ധീരതയുടെയും കർമനിരതയുടെയും പ്രതീകമായി എന്നും പെൺകുട്ടികൾക്ക് പ്രചോദനമായി തീരട്ടെയെന്ന് കുറിപ്പിൽ ദിവ്യ എസ് അയ്യർ പറയുന്നു. നിറഞ്ഞ മനസ്സോടെ പങ്കുവെച്ച നിമിഷങ്ങുടെ ഓർമ്മ ഇന്ന് തീരാദുഃഖമായി അനുഭവപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നു.

    സ്വയം പ്രതിരോധ പ്രകടനത്തിൽ മല്ലിട്ടു വനിതകൾ എന്ന സമഭാവനയിൽ ഞങ്ങൾ അഭിമാനിച്ചതു എന്നും ഓർമച്ചെപ്പിൽ കാത്തുസൂക്ഷിക്കുമെന്നും ദിവ്യ എസ് അയ്യർ കുറിച്ചു.
    Also Read- വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

    ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

    നിറഞ്ഞ മനസ്സോടെ പങ്കുവെച്ച നിമിഷങ്ങുടെ ഓർമ്മ ഇന്ന് തീരാദുഃഖമായി അനുഭവപ്പെട്ടു. രണ്ടു മാസങ്ങൾക്കു മുൻപ്‌ പത്തനംതിട്ട ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ സിൻസിയോടൊപ്പം സ്വയം പ്രതിരോധ പ്രകടനത്തിൽ മല്ലിട്ടു വനിതകൾ എന്ന സമഭാവനയിൽ ഞങ്ങൾ അഭിമാനിച്ചതു എന്നും ഓർമച്ചെപ്പിൽ കാത്തുസൂക്ഷിക്കും. അകാലത്തിൽ പൊലിഞ്ഞു പൊയ അവളുടെ ജീവിതം ധീരതയുടെയും കർമനിരതയുടെയും പ്രതീകമായി എന്നും പെൺകുട്ടികൾക്ക് പ്രചോദനമായി തീരട്ടെ!

    കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടിൽ സിൻ‌സി പി അസീസ്(35) ആണ് മരിച്ചത്.

    അമിതവേഗത്തിലെത്തിയ കാർ സിൻസിയുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പന്തളം-ആറന്മുള റോഡിൽ കുറിയാനപ്പള്ളിയിൽ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സിൻസി റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ സിൻസിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

    അപകടത്തില്‍ പരിക്കേറ്റ് വഴിയിൽ കിടന്ന സിൻസിയെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഒരുപാട് രക്തം നഷ്ടമായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം.
    Published by:Naseeba TC
    First published: