പത്തനംതിട്ട: ജില്ല ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നു പുറത്തുപോയ വ്യക്തിക്കെതിരെ പബ്ലിക്ക് ഹെല്‍ത്ത് ആക്ട് പ്രകാരം കേസ് എടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ ഒരു കാരണവശാലും പുറത്ത് ഇറങ്ങരുത്. ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇവര്‍ വീടുകളിലും ആശുപത്രികളിലും കഴിയണം.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.