പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ ഡാമിലെ പത്ത് സ്പിൽവേ ഷട്ടറുകൾ ഉയർത്തി. വൈകിട്ട് അഞ്ച് മണിയോടെ വി1, വി5, വി6, വി10 എന്നീ ഷട്ടറുകള്‍ ഉയര്‍ത്തി. പത്ത് ഷട്ടറുകളിലൂടെ 1870 ഘന അടി വെള്ളം പെരിയാറിലേയ്ക്ക് ഒഴുക്കുന്നുണ്ട്.അണക്കെട്ടില്‍ ജലനിരപ്പ് 137.75 അടിയായി ഉയര്‍ന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 5 ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. 360 മില്ലി മീറ്റര്‍ മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. ( 164 ശതമാനം കൂടുതല്‍ ). ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ് (115.2 മില്ലി മീറ്റര്‍).
ഞായറാഴ്ച വരെ കേരള -തമിഴ്നാട് പശ്ചിമ ഘട്ട മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ട്. മലയോര മേഖലയിലും ഡാം മേഖലകളിലും കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് വിദഗ്ധ അഭിപ്രായം. ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.